അബൂദബിയിൽ ട്രേഡ് ടെക് ഫോറം ഫെബ്രുവരിയിൽ
text_fieldsഅബൂദബി: ലോക സാമ്പത്തിക ഫോറം, യു.എ.ഇ സാമ്പത്തിക മന്ത്രാലയം, അബൂദബി സാമ്പത്തിക വികസന വകുപ്പ് എന്നിവ സംയുക്തമായി അബൂദബിയിൽ ഫെബ്രുവരിയിൽ ട്രേഡ് ടെക് ഫോറം സംഘടിപ്പിക്കും. വ്യാപാര സാങ്കേതികവിദ്യകളുടെ പരിവർത്തനശക്തി കണ്ടെത്താനും കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ ആഗോള വ്യാപാര പരിസ്ഥിതിക്ക് വഴിയൊരുക്കുന്നതുമായ ഫോറത്തിൽ ലോക നേതാക്കളും വിദഗ്ധരും സംബന്ധിക്കും. ലോകത്തിലെ മുൻനിര വ്യാപാരവിദഗ്ധരും മുതിർന്ന വ്യാപാര ഉദ്യോഗസ്ഥരും നിക്ഷേപകരും പണ്ഡിതരുമടക്കം 150ലേറെ പേർ പ്രഭാഷണങ്ങൾക്കും പാനൽ ചർച്ചകൾക്കും പങ്കെടുക്കുന്നുണ്ട്.
അബൂദബി നാഷനൽ എക്സിബിഷൻ സെന്ററിൽ ഫെബ്രുവരി 27ന് ട്രേഡ് ടെക് ഫോറത്തിന്റെ ആദ്യ പതിപ്പിന് തുടക്കമാവും. ലോകവ്യാപാര സംഘടനയുടെ 13ാമത് മന്ത്രിതല സമ്മേളനത്തിന്റെ കൂടെയാവും പ്രഥമ ട്രേഡ് ടെക് ഫോറവും നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

