Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightടെ​ായോട്ട കാംറി...

ടെ​ായോട്ട കാംറി ഹൈബ്രിഡ്​ വാഹനങ്ങൾ യു.എ.ഇ വിപണിയിൽ

text_fields
bookmark_border
ടെ​ായോട്ട കാംറി ഹൈബ്രിഡ്​ വാഹനങ്ങൾ യു.എ.ഇ വിപണിയിൽ
cancel

ദുബൈ: പരിസ്​ഥിതി സൗഹൃദ വാഹനങ്ങൾ ഒരുക്കുന്നതിന്​ മുൻപന്തിയിലുള്ള അൽ ഫുത്തൈം ടെ​ായോട്ട കാംറി ഹൈബ്രിഡ്​ ഇലക്​​്ട്രിക്​ വാഹനങ്ങൾ യു.എ.ഇ വിപണിയിലെത്തിച്ചു. കാംറി പെട്രോൾ എഞ്ചിനേക്കാൾ 70 ശതമാനം ഉൗർജ ലാഭം സാധ്യമാവുന്നതാണ്​ ഇൗ വാഹനം. ടെ​ായോട്ട കാംറി എച്ച്​.ഇ.വി വാഹനങ്ങൾ പത്തു വർഷം മുൻപ്​ ലിമിറ്റഡ്​ എഡീഷനായി യു.എ.ഇയിൽ എത്തിയിരുന്നു.

കാലാവസ്​ഥക്ക്​ ഇണങ്ങുന്നതെന്ന്​ ഉറപ്പുവരുത്തി സാമ്പത്തിക, പരിസ്​ഥിതി സൗഹൃദമെന്ന്​ ഉറപ്പുവരുത്തിയാണ്​ 2012ൽ പുതിയ എഡീഷൻ ഒരുക്കിയത്​.പുത്തൻ മോഡൽ വൈദ്യുതി ഉൗർജം ഉപയോഗപ്പെടുത്തി ഇന്ധനങ്ങളോ കാർബർ ബഹിർഗമനമോ ഇല്ലാതെ ഒാടിക്കാം. പെട്രോൾ സ്​റ്റേഷനിലേക്ക്​ പോകേണ്ട ആവശ്യം തന്നെ ഇല്ലെന്നും പറയാം. പെട്രോൾ എഞ്ചിനും രണ്ട്​ വൈദ്യുതി മോട്ടറുകളും ഉൾക്കൊള്ളിച്ചിട്ടുള്ളതാണ്​ മോഡൽ. ബാറ്ററികൾ തനിയേ ചാർജ്​ ചെയ്യുന്നവയാണ്​. 

യു.എ.ഇയിൽ ടാക്​സിയായി ഒാടുന്ന കാംറി കാറുകൾ മുഖാന്തിരം ഇതിനകം 6000 ടൺ കാർബൺ ബഹിർഗമനം തടഞ്ഞതായി അൽ ഫുത്തൈം കോർപ്പറേറ്റ്​ കമ്യൂനികേഷൻ മേധാവി സൂസൻ കാസ്സി പറഞ്ഞു. സുഗമവും പരിസ്​ഥിതി സൗഹൃദവുമായ സഞ്ചാരം എന്ന യു.എ.ഇ വിഷൻ 2021  ലക്ഷ്യത്തി​ലും മികച്ച പങ്കാണ്​ ടൊയോട്ട വഹിക്കുക.

 അത്യാകർഷകവും ആഡംബരപൂർണവുമായ സാ​േങ്കതിക സൗകര്യവും ഉള്ളകങ്ങളുമാണ്​ മറ്റൊരു സവിശേഷത.
 വൈവിധ്യമാർന്ന എട്ട്​ പുറം നിറങ്ങൾ, മൂന്നു മനോഹര അകം നിറങ്ങൾ, 18 ഇഞ്ച്​ അലോയ്​ വീലുകൾ എന്നിങ്ങനെ ഉ​പഭോക്​താക്കളെ ആനന്ദിപ്പിക്കുന്ന ഒ​േട്ടറെ സവിശേഷതകൾ ഇതിലുൾക്കൊള്ളുന്നു. വാറ്റ്​ ഉൾപ്പെടെ 133,500 ദിർഹമാണ്​ വില. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newstoyotta
News Summary - toyotta-uae-gulf news
Next Story