Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ പ്രകൃതി...

യു.എ.ഇയിൽ പ്രകൃതി തീർത്ത അത്ഭുതങ്ങൾ ലോകത്തിന്​ തുറന്നുകൊടുക്കുന്നു

text_fields
bookmark_border
യു.എ.ഇയിൽ പ്രകൃതി തീർത്ത അത്ഭുതങ്ങൾ ലോകത്തിന്​ തുറന്നുകൊടുക്കുന്നു
cancel

ദുബൈ: യു.എ.ഇയിൽ ഇക്കോ ടൂറിസം വിപുലമാക്കാൻ പരിസ്​ഥിതി കാലാവസ്​ഥാ വ്യതിയാന വകുപ്പ്​ നടപടി തുടങ്ങി. രാജ്യത്തെ സംരക്ഷിത പ്രദേശങ്ങളെക്കുറിച്ച്​ അന്താരാഷ്​ട്ര തലത്തിൽ പ്രചാരണപരിപാടികൾ സംഘടിപ്പിച്ചും വിനോദയാത്രകൾ സംഘടിപ്പിച്ചുമായിരിക്കും ഇത്​ സാധ്യമാക്കുക. യു.എ.ഇ. യെ ഇക്കോ ടൂറിസം ഹബ്ബാക്കാൻ ഉദ്ദേശിച്ച്​ തയാറാക്കിയ നാഷ്​ണല എക്കോ ടൂറിസം പ്രൊജക്​ടിന്​ വകുപ്പ്​ മന്ത്രി താനി ബിൻ അഹമ്മദ്​ അൽ സിയൂദി വ്യാഴാഴ്​ച തുടക്കം കുറിച്ചു. ചതുപ്പ്​ മുതൽ മരുഭൂമി വരെയുള്ള 43 സംരക്ഷിത പ്രദേശങ്ങളായിരിക്കും ലോകത്തിനായി തുറക്കപ്പെടുക. ഇതിന്​ വേണ്ടി ടൂറിസം ഏജൻസികൾ, എംബസികൾ, ദേശീയ വിമാനക്കമ്പനികൾ എന്നിവയുടെ സഹകരണം മന്ത്രാലയം തേടിയിട്ടുണ്ട്​. സംരക്ഷിത പ്രദേശങ്ങൾ യു.എ.ഇയുടെ 14 ശതമാനം വരുമെന്ന്​ മന്ത്രി പറഞ്ഞു. ലോകത്തെ ആകെ വിനോദ സഞ്ചാരത്തി​​​െൻറ 20 ശതമാനവും പ്രകൃതിയുമായി ബന്ധപ്പെട്ടതാണ്​. മൂന്ന്​ ഘട്ടമായിട്ടാണ്​ പദ്ധതിയുടെ പ്രചാരണം നടക്കുക. ആദ്യം 43 സംരക്ഷിത പ്രദേശങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ വീഡിയോ അടക്കമുള്ള മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. ‘യു.എ.ഇയുടെ പ്രകൃതിദത്ത അത്ഭുതങ്ങൾ’ എന്ന പേരിലായിരിക്കും ഇത്​.

വിവിധ പ്രദേശങ്ങളിലെ ജൈവവൈവിധ്യങ്ങളാണ്​ ഇതി​ൽ പ്രതിപാദിക്കുക. പിന്നീട്​ ഇവയുടെ വിവരങ്ങൾ അടങ്ങിയ പോർട്ടലും ആപ്പും പുറത്തിറക്കും. ദേശീയ വിമാനക്കമ്പനികൾ, ലോകമെമ്പാടുമുള്ള യു.എ.ഇ എംബസികൾ എന്നിവയിലൂടെ ഇവ ലോകത്തെല്ലായിടത്തും എത്തിക്കും. മൂന്നാം ഘട്ടത്തിൽ യു.എ.ഇയിലെ മലകളും കടലിലെ കാഴ്​ചകളും പദ്ധതിയുടെ ഭാഗമാക്കും. കഴിഞ്ഞവർഷം 15.87 മില്ല്യൺ വിനോദസഞ്ചാരികളാണ്​ യു.എ.ഇ സന്ദർശിച്ചത്​. ​െതാട്ടുമുമ്പുള്ള വർഷത്തേക്കാൾ 6.5 ശതമാനം കൂടുതലാണിത്​. 118.8 ബില്ല്യൺ ദിർഹമാണ്​ ഇതിലൂടെ രാജ്യത്തിന്​ ലഭിച്ചത്​. ഭക്ഷ്യ സുരക്ഷ, കാലാവസ്​ഥാ വ്യതിയാനം എന്നിവയെക്കുറിച്ച്​  മനസിലാക്കുന്നതിന്​ സംരക്ഷിത മേഖലകളിലേക്ക്​ വിദ്യാർത്ഥികളുടെ പഠനയാത്രകൾ സംഘടിപ്പിക്കും ഇതിനായി വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന്​ പ്രവർത്തിക്കാനും പരിസ്​ഥിതി കാലാവസ്​ഥാ വ്യതിയാന വകുപ്പ്​ തീരുമാനിച്ചിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourismgulf newsmalayalam news
News Summary - tourism-uae-gulf news
Next Story