പ്രകൃതിവിരുദ്ധ പീഡനം: യുവാവിന് 20 വർഷം തടവും പിഴയും
text_fieldsrepresentational image
ഷാർജ: ബന്ധുവായ 11കാരനെ നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ യുവാവിന് 20 വർഷം തടവും രണ്ടു ലക്ഷം ദിർഹം പിഴവും വിധിച്ച് യു.എ.ഇ കോടതി. ഷാർജയിലെ കൽബ പബ്ലിക് പ്രോസിക്യൂഷൻ ജുവനൈൽ കോടതിക്ക് കൈമാറിയ കേസിലാണ് വ്യാഴാഴ്ച വിധി പ്രസ്താവിച്ചത്.
കേസിൽ യുവാവിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് ശിക്ഷാവിധി. കുട്ടിയുടെ അമ്മയാണ് ബന്ധുവായ യുവാവിനെതിരെ പൊലീസിൽ പരാതിപ്പെട്ടത്. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി മകനെ നിരവധി തവണ ഇയാൾ പീഡിപ്പിച്ചുവെന്നാണ് പരാതിയെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്നും കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

