Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമജീഷ്യൻ ടോമി...

മജീഷ്യൻ ടോമി മാഞ്ഞൂരാൻ കൂടുവിട്ട്​ കൂടുമാറുന്നു, നാട്ടിലേക്ക്​

text_fields
bookmark_border
മജീഷ്യൻ ടോമി മാഞ്ഞൂരാൻ കൂടുവിട്ട്​ കൂടുമാറുന്നു, നാട്ടിലേക്ക്​
cancel

ദുബൈ: ഗ്ലോബൽ വില്ലേജിലാവ​െട്ട, മാളുകളിലെ മേളകളിലാവ​െട്ട ദുബൈയിൽ നടക്കുന്ന ഒട്ടുമിക്ക പരിപാടികൾക്കും ചിരിയും വിസ്​മയവും സമ്മാനിക്കുന്ന മാജിക്​ പ്രദർശനങ്ങൾ അകമ്പടിയായുണ്ടാവും. കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ ആസ്വദിക്കുന്ന മാജിക്​ പരിപാടികൾ   ശീലിപ്പിച്ചതിന്​ യു.എ.ഇക്കാർ കടപ്പെട്ടിരിക്കുന്ന മാസ്​റ്റർ മജീഷ്യൻ ടോമി മാഞ്ഞൂരാൻ പ്രവാസം മതിയാക്കുന്നു. മാജിക്കല്ലാത്ത ഒരു യഥാർഥ കൂടുവിട്ട്​ കൂടുമാറ്റം. 

മാല്യങ്കര എസ്​.എൻ.എം കോളജിൽ പഠിച്ചിരുന്ന 1965  കാലത്തു തന്നെ മാജിക്​ ഹോബിയാക്കി സ്വീകരിച്ച ടോമിയുടെ ശ്രദ്ധ പിന്നെ കുറെ കാലം കുടുംബ ബിസിനസുകളിലായിരുന്നു. അതിനിടെ നടത്തിയ സഞ്ചാരങ്ങൾക്കിടയിൽ ലോകത്തി​​​െൻറ പല ഭാഗങ്ങളിൽ മാജിക്​ അവതരിപ്പിച്ചു, ഒപ്പം അവിടെ നിന്നുള്ള വിദ്യകളും പരിശീലിച്ചു. സിംഗപ്പൂരിലും മലേഷ്യയിലുമെല്ലാം മാജിക്​ സാമഗ്രികളുടെ ബിസിനസ്​ നടത്തിയ ഇദ്ദേഹം 96ൽ ദുബൈയിലെത്തി. സഹോദര തുല്യനായ ഫ്ലോറാ ഗ്രൂപ്പ്​ ഉടമ ഹസ്സനിക്ക ഒരുക്കിയ വിസയിലായിരുന്നു വരവ്​. മാജിക്​ ആണ്​ ത​​​െൻറ മേഖലയെന്നറിയിച്ചപ്പോൾ വിസ പുതുക്കി നൽകാൻ ഉദ്യോഗസ്​ഥർക്ക്​ മടി. 

നോട്ടിരട്ടിപ്പ്​ തട്ടിപ്പുകാരാണ്​ അക്കാലത്ത്​ മാജിക്കുകാരായി ഇവിടെ അറിയപ്പെട്ടിരുന്നത്​. നിന്ന നിൽപ്പിൽ രണ്ട്​ മാജിക്​ വിദ്യകൾ എമിഗ്രേഷൻ ഒഫീസിൽ നിന്ന്​ കാണിച്ചതോടെ ഉദ്യോഗസ്​ഥരെല്ലാം കൗതുക പൂർവം ഒാടിക്കൂടി. ഒരു തട്ടിപ്പുമില്ലെന്നും ഇത്​ സമ്പൂർണ കലാരൂപമാണെന്നും ബോധ്യപ്പെടുത്തി നൽകിയതോടെ വിസ ഉറപ്പായി. ആദ്യകാല ദുബൈ ഷോപ്പിങ്​ ഫെസ്​റ്റിവലുകളിലെ മുഖ്യ ആകർഷണീയത ടോമി മാഞ്ഞൂരാ​​​െൻറ മാജിക്കുകളായിരുന്നു. 

പിന്നീട്​ സമ്മർ സർപ്രൈസ്​ ഫെസ്​റ്റിവലുകളിലും ഷോപ്പിങ്​ മാളുകളിലും മാജിക്​ പ്രദർശനത്തിന്​ സാധ്യതയും സൗകര്യവുമുണ്ടെന്ന്​ ബോധ്യപ്പെടുത്തിയതോടെ കൂടുതൽ മാജിക്കുകാർക്ക്​ ദുബൈയിലേക്ക്​ വഴി തുറന്നു. ത​​​െൻറ കീഴിൽ മാജിക്​ അഭ്യസിക്കാൻ എത്തിയ ശിഷ്യർക്കെല്ലാം മികച്ച അവസരങ്ങൾ ഒരുക്കി നൽകാനുമായി. അമേരിക്കൻ ഉല്ലാസ നൗകകളിലും ആഡംബര ഹോട്ടലുകളിലും മികച്ച പ്രതിഫല​േത്താടെ പ്രകടനങ്ങൾ അവതരിപ്പിക്കുന്നുണ്ട്​ ശിഷ്യൻമാരിൽ പലരും. മാജിക്കിലെ ഒാസ്​കാർ എന്ന്​ വിശേഷിപ്പിക്കപ്പെടുന്ന മെർലിൻ അവാർഡ്​ നേടിയ ടോമി 10500 ഷോകൾ അവതരിപ്പിച്ചതിന്​ ലിംകാ ബുക്ക്​ ഒഫ്​ റെക്കോർഡ്​സിൽ ഇടം നേടി.  യു.എ.ഇയിൽ  മാജിക്​ ഉൽപന്ന  വിൽപനക്ക്​ ലൈസൻസ്​ നേടിയ ഇദ്ദേഹത്തി​​​െൻറ ടോമി മാജിക്​ ട്രേഡിങ്​ കമ്പനിക്ക്​ ​െഎ.എസ്​.ഒ 9001:2015 അംഗീകാരവും ലഭിച്ചിരുന്നു. ഡേവിഡ്​ കോപ്പർഫീൽഡ്​ ഉൾപ്പെടെ ലോകപ്രശസ്​ത മാ​ജിക്കുകാരുമായി സൗഹൃദമുള്ള ഇദ്ദേഹം നിരവധി അന്തർദേശീയ മാജിക്​ മത്സരങ്ങളിൽ മുഖ്യാതിഥിയായും വിധികർത്താവായും സംബന്ധിച്ചിട്ടുണ്ട്​.

തന്നെ നെഞ്ചിലേറ്റിയ നാടിനോട്​ വിടപറയുന്നതിൽ വിഷമമുണ്ടെങ്കിലും അതീവ സംതൃപ്​തിയോടെയാണ്​  ഭാര്യ ഹാൻറയുമൊത്ത്​ ഇടപ്പള്ളി ടോളിലുള്ള വീട്ടിലേക്ക്​ മടക്കം. മകൻ ദീപക്​ ടോമി മാഞ്ഞൂരാൻ സിനിമാ മേഖലയിലാണ്​. മകൾ സോന സുരേഷ്​ ബ്രിട്ടീഷ്​ സ്​കൈ ബ്രോഡ്​കാസ്​റ്റിങ്​ ഗ്രൂപ്പിൽ ഉദ്യോഗസ്​ഥയാണ്​.
69 വയസായെങ്കിലും ടോമിചേട്ടൽ നാട്ടിൽ പോകുന്നത്​ ചുമ്മാ വിശ്രമിക്കാൻ അല്ല. ചാലക്കുടിയിലെ ത​​​െൻറ മാജിക്​ കാസ്​റ്റിൽ  കേന്ദ്രീകരിച്ച്​ തുടങ്ങുന്ന ടോമി മാജിക്​ ഇൻറർനാഷനലിനെ ഇന്ത്യയിലെ മികച്ച മാജിക്​ പരിശീലന കേന്ദ്രമാക്കി മാറ്റാനാണ്​ തീരുമാനം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaigulf newsmalayalam newstomy manjooran
News Summary - tomy manjooran dubai
Next Story