അബൂദബി സമ്പദ്വ്യവസ്ഥയുടെ ‘ടുമോറോ 2021 പ്ലാൻ’ പ്രഖ്യാപിച്ചു
text_fieldsഅബൂദബി: അബൂദബി എമിറേറ്റിനെ കൂടുതൽ സമൃദ്ധമായ ഭാവിയിലേക്ക് നയിക്കുന്നതിന് വേ ണ്ടി ‘ടുമോറോ 2021 പ്ലാൻ’ എന്ന ബാനറിലുള്ള സാമ്പത്തിക പരിഷ്കണ പദ്ധതികൾ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഞായറാഴ്ച പ്രഖ്യാപിച്ചു. യു.എ.ഇ പൗരന്മാർ, പ്രവാസികൾ, നിക്ഷേപകർ എന്നിവരുടെ മുൻഗണനകൾ പ്രതിഫലിപ്പിക്കുന്ന 50 സംരംഭങ്ങൾ ഉൾക്കൊള്ളുന്നതാണ് ‘ടുമോറോ 2021 പ്ലാൻ’ എന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. നിക്ഷേപം ഉത്തേജിപ്പിക്കാനും തൊഴിലുകൾ സൃഷ്ടിക്കാനും നവീന ആശയങ്ങളെ പ്രോത്സാഹിപ്പാക്കാനും എമിറേറ്റിലെ ജീവിതത്തിെൻറ െമാത്തത്തിലുള്ള നിലവാരം വർധിപ്പിക്കാനും ലക്ഷ്യമിട്ട് എണ്ണയനന്തര ലോകത്തെ ഭാവി സമ്പദ്വ്യവസ്ഥക്കുള്ള കാഴ്ചപ്പാട് രൂപവത്കരിക്കുന്നതിനുള്ള ആസൂത്രണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇൗ നടപടി. മൂന്ന് വർഷത്തേക്കുള്ള 5000 കോടി ദിർഹത്തിെൻറ സാമ്പത്തിക ഉത്തേജന പാക്കേജിെൻറ ഭാഗമായുള്ള വ്യാപകമായ സാമ്പത്തിക പരിഷ്കാര നടപടികൾ സ്വീകരിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് 90 ദിവസത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്വിറ്ററിൽ കുറിച്ചു.
2019ലെ വികസന പാക്കേജുകൾക്ക് വേണ്ടി 2000 കോടി ദിർഹം അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിസിനസ്^നിക്ഷേപം, സമൂഹം, വിജഞാനം^നവീന ആശയം, ജീവിതരീതി എന്നീ നാല് മുഖ്യ അടിസ്ഥാനങ്ങളെ ആധാരമാക്കി അബൂദബിയുടെ മികവ് വർധിപ്പിക്കുകയാണ് ‘ടുമോറോ 2021 പ്ലാൻ’ ലക്ഷ്യമാക്കുന്നത്. ബിസിനസ് സാഹചര്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പ്ലാനിെൻറ ഒന്നാം ഘട്ടം ആരംഭിച്ചിട്ടുണ്ട്. ചെലവ് കുറക്കാൻ സഹായിക്കുന്ന തരത്തിൽ ഒാഫിസുകളോ പ്രത്യക്ഷ സാന്നിധ്യമോ ഇല്ലാതെ ബിസിനസ് ആരംഭിക്കാവുന്ന ‘താജിർ അബൂദബി ഗോൾഡൻ പാക്കേജ്’ ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും യു.എ.ഇയിലെ പ്രവാസികൾക്കും വേണ്ടി വിശാലമാക്കിയത് ഒരു ഉദാഹരണമാണ്.
രാജ്യത്തിെൻറ കുടിയേറ്റ സംവിധാനത്തിൽ വലിയ മാറ്റങ്ങളാണ് മരന്തിസഭ പ്രഖ്യാപിച്ചിട്ടുള്ളത്. ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങിയ പ്രധാന തൊഴിലെടുക്കുന്നവർക്കും അവരുടെ കുടുംബത്തിനും ദീർഘകാലം രാജ്യത്ത് താമസിക്കാൻ കഴിയുന്ന തരത്തിൽ പത്ത് വർഷം വരെ കാലാവധിയുള്ള വിസക്ക് അപേക്ഷിക്കാൻ സാധിക്കും.
ഭാവിക്ക് വേണ്ടി എമിറേറ്റിനെ സജ്ജമാക്കുന്നതിന് നാല് സാമ്പത്തിക ഉപാധികൾ ശൈഖ് മുഹമ്മദ് ബിൻ സായിദ് മുന്നോട്ട് വെച്ചതായി ‘വാം’ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ബിസിനസും നിക്ഷേപവും ഉത്തേജിപ്പിക്കുകയും സ്വകാര്യ മേഖലക്കും ചെറുകിട ബിസിനസിനുമായി സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം ബദൽ ഉൗർജ മേഖലക്ക് സഹായകമാകുന്ന പദ്ധതികളെ പിന്തുണക്കുകയും ചെയ്യുക എന്നതാണ് ഇതിൽ ആദ്യത്തേത്. പുതിയ ഭവനപദ്ധതികൾ അവതരിപ്പിച്ചും മിതമായ ചെലവിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കിയും യു.എ.ഇ പൗരന്മാർക്ക് തൊഴിൽ ഉറപ്പാക്കുക എന്നതാണ് രണ്ടാമത്തെ ഉപാധി. മൂന്നാമത്തേത് സാേങ്കതികവിദ്യ കമ്പനികൾ, ഗവേഷണം, വികസന കേന്ദ്രങ്ങൾ, പരിശീലനം തുടങ്ങിയവ പ്രോത്സാഹിപ്പിച്ചുകൊണ്ട് വൈജ്ഞാനിക മേഖലയുടെ വികസനത്തിൽ കേന്ദ്രീകരിക്കുന്നതാണ്. വിനോദ^സാംസ്കാരിക^കായിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തിയും ഗതാഗതം, ആശയവിനിമയം, നഗരവികസനം തുടങ്ങിയ അടിസ്ഥാന സൗകര്യ വകിസനം നടപ്പാക്കിയും അബൂദബിയിലെ ജീവിതനിലവാരം ഉയർത്തുകയെന്നതാണ് നാലാമത്തെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
