Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:00 AM GMT Updated On
date_range 2 Nov 2017 10:00 AM GMTയു.എ.ഇ പതാകദിനാചരണം ഇന്ന്
text_fieldsbookmark_border
അബൂദബി: യു.എ.ഇ പ്രസിഡൻറായി ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ തെരഞ്ഞെടുക്കപ്പെട്ടതിെൻറ ആഘോഷമായി വ്യാഴാഴ്ച രാജ്യത്ത് യു.എ.ഇ പതാകദിനം. ഇതിെൻറ ഭാഗമായി രാവിലെ 11ന് മന്ത്രാലയങ്ങൾ, സ്കൂളുകൾ, സർക്കാർ ഏജൻസികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം യു.എ.ഇ പതാക ഉയർത്തും. 2013ലാണ് പതാകദിനം ദേശീയ വാർഷിക പരിപാടിയായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നടപ്പാക്കിയത്. പതാകക്ക് ഉപയോഗിക്കുന്ന തുണിയുടെ ഘടന, ഗുണമേന്മ, അളവുകൾ തുടങ്ങിയ മാനദണ്ഡങ്ങൾ സംബന്ധിച്ച് എമിറേറ്റ്സ് അതോറിറ്റി ഫോർ സ്റ്റാൻഡേഡൈസേഷൻ ആൻഡ് മെട്രോളജി (എസ്മ) നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Next Story