Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightലോക മാതൃദിനം:...

ലോക മാതൃദിനം: നന്മയുടെ വഴിയേ മക്കളെ നയിച്ച്​ ഒരമ്മ

text_fields
bookmark_border
ലോക മാതൃദിനം: നന്മയുടെ വഴിയേ മക്കളെ നയിച്ച്​ ഒരമ്മ
cancel
camera_alt

മഹ്​നാസും മക്കളായ അലീനയും മിഖൈലും 

ദുബൈ: കുഞ്ഞുങ്ങൾക്ക്​ മികച്ച വിദ്യാഭ്യാസവും ആരോഗ്യവും ഭക്ഷണവും നൽകുന്നതിനെ കുറിച്ചായിരിക്കും ഭൂരിപക്ഷം അമ്മമാരുടെയും ആധി. എന്നാൽ, ദുബൈ അൽഖൂസിൽ താമസിക്കുന്ന മഹ്​നാസ്​ ഫാഖിഹിന്​ മക്കളുടെ കാര്യത്തിൽ ഇതൊന്നുമല്ല മുഖ്യം.

അവർ​ കാരുണ്യ വഴിയിലൂടെ വളരണം, അതാണ്​ മഹ്​നാസി​െൻറ ലക്ഷ്യം​. റമദാനിൽ ദിവസവും 500ലേറെ പേരിലേക്കാണ്​ മഹ്​നാസി​െൻറയും മക്കളുടെയും നേതൃത്വത്തിൽ ഭക്ഷണം എത്തിക്കുന്നത്​. മറ്റുള്ളവർക്ക്​ കൈത്താങ്ങായി കുഞ്ഞുങ്ങൾ വളര​ണമെന്ന ആഗ്രഹമാണ്​ മക്കളെയും ഇതിലേക്ക്​ പങ്കുചേർക്കാൻ കാരണമെന്ന്​ മഹ്​നാസ്​ പറയുന്നു. 16കാരി അലീന ശൈ​ഖും 12കാരൻ മിഖൈൽ ശൈഖും സന്തോഷത്തോടെ ഈ ദൗത്യം ഏറ്റെടുത്ത്​ നടപ്പാക്കുന്നു.

ദുബൈയിൽ ഇൻറീരിയർ ഡിസൈനറായ മഹ്​നാസ്​ 19 വർഷം മുമ്പാണ്​ ഇന്ത്യയിൽനിന്ന്​ യു.എ.ഇയിൽ എത്തിയത്​. നാട്ടിലുള്ളപ്പോൾ മുതൽ ചാരിറ്റിയിൽ താൽപര്യമുള്ള ഈ 51കാരി ദുബൈയിലെത്തിയ ശേഷമാണ്​ സജീവമായത്​. 2002ൽ താമസസ്​ഥലത്തെ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെയുള്ളവർക്ക്​ ഭക്ഷണം നൽകിയായിരുന്നു തുടക്കം. സുഹൃത്തുക്കളുടെയും സംഘടനകളുടെയും പിന്തുണകൂടിയായപ്പോൾ ഭക്ഷണം എത്തിക്കുന്ന പ്രദേശങ്ങൾ കൂടിവന്നു.

2018 മുതൽ ദിവസവും 500 ഇഫ്​താർ ബോക്​സുകൾ തൊഴിലാളികൾക്കും തൊഴിൽ നഷ്​ടപ്പെട്ടവർക്കും ദുരിതം അനുഭവിക്കുന്നവർക്കും നൽകുന്നുണ്ട്​. ഈ വർഷം ഭക്ഷണ വിതരണത്തിന്​ കോവിഡ്​ നിയന്ത്രണങ്ങളുണ്ട്​. അതിനാൽ, അംഗീകൃത ​ചാരിറ്റി സംഘടനകളുമായി ചേർന്നാണ്​ വിതരണം. കഴിഞ്ഞ വർഷം ശ്രീലങ്കൻ ജീവകാരുണ്യ സംഘടനയായ സഹാനയുമായി ചേർന്നായിരുന്നു പ്രവർത്തനം. ഇവിടെയെല്ലാം സഹായവുമായി മക്കളും ഉണ്ടായിരുന്നു. മറ്റുള്ളവരെ സഹായിക്കാനാണ്​ ത​െൻറ രക്ഷിതാക്കൾ പഠിപ്പിച്ചതെന്നും ഇതാണ്​ മക്കൾക്ക്​ പകർന്ന്​ നൽകുന്നതെന്നും മഹ്​നാസ്​ പറയുന്നു.

മറ്റുള്ളവർക്ക്​ നൽകുന്നതി​െൻറ ശ്രേഷ്​ഠത അവരെ എപ്പോഴും പറഞ്ഞ്​ മനസ്സിലാക്കും. കോവിഡിന്​ മുമ്പും അവർ സഹായമനസ്​കരായി ഒപ്പമുണ്ടായിരുന്നു. ആറാം വയസ്സു​ മുതൽ അലീന ഭക്ഷണവിതരണത്തിനായി ഒപ്പം കൂടുമായിരുന്നുവെന്നും അവർ പറയുന്നു.

മറ്റുള്ളവർക്ക്​ സഹായ​െമത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന്​ അലീന പറഞ്ഞു. ചെറുപ്പം മുതലേ റമദാനിൽ തൊഴിലാളികൾക്ക്​ ജ്യൂസും ഭക്ഷണവുമെത്തിക്കാൻ പോകുമായിരുന്നു. മറ്റുള്ളവർ എങ്ങനെ ജീവിക്കുന്നുവെന്നറിയാൻ ഇത്​ ഏറെ സഹായിച്ചു. ജീവിതത്തി​െൻറ നാനാതുറകളിലുള്ളവരോട് താഴ്മയോടെ പെരുമാറാനും സഹാനുഭൂതിയുള്ളവരാകാനും ഇത്​ തങ്ങളെ പ്രാപ്​തരാക്കിയെന്നും അലീന പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World News
News Summary - Today is World Mother's Day: A mother leading her children on the path of goodness
Next Story