Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ടോ​സ്റ്റ്മാ​സ്റ്റേ​ർ​സ് പ്ര​ഭാ​ഷ​ണ സ​ദ​സ്സ് 11ന്

text_fields
bookmark_border
mic
cancel
camera_alt

പ്രതീകാത്മക ചിത്രം

​ദു​ബൈ: ലോ​ക​മ​ല​യാ​ളം ടോ​സ്റ്റ്മാ​സ്റ്റേ​ർ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഭാ​ഷ​ണ സ​ദ​സ്സ് ഫെ​ബ്രു​വ​രി 11 ഞാ​യ​റാ​ഴ്ച ഉ​ച്ച ഒ​ന്നു​മു​ത​ൽ മ​ൻ​കൂ​ൽ പ​ബ്ലി​ക്ക് ലൈ​ബ്ര​റി​യി​ൽ അ​ര​ങ്ങേ​റും. പ്ര​സം​ഗ​ക​ല​യെ സ്നേ​ഹി​ക്കു​ന്ന ഓ​രോ​രു​ത്ത​ർ​ക്കും അ​ഭി​മാ​ന മു​ഹൂ​ർ​ത്ത​മാ​വും പ​രി​പാ​ടി​യെ​ന്നും സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ വാ​യ്മൊ​ഴി വ​ഴ​ക്ക​ത്തി​ന്റെ മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ളാ​യി​രി​ക്കും പ്ര​സം​ഗ​ക​ലാ സ്നേ​ഹി​ക​ൾ​ക്ക് ആ​സ്വ​ദി​ക്കാ​നാ​വു​ക​യെ​ന്നും സം​ഘാ​ട​ക​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ന​ർ​മ പ്ര​സം​ഗം, ത​ത്സ​മ​യ പ്ര​സം​ഗ മ​ത്സ​രം, അ​വ​ലോ​ക​ന മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രി​ക്കും ടോ​സ്റ്റ്മാ​സ്റ്റ​ർ ആ​യ​വ​ർ പ​ങ്കെ​ടു​ക്കു​ക.

കൂ​ടാ​തെ ടോ​സ്റ്റ്മാ​സ്റ്റ​ർ അ​ല്ലാ​ത്ത പ​തി​ന​ഞ്ചി​ൽ​പ​രം വാ​ഗ്മി​ക​ൾ അ​ന്താ​രാ​ഷ്ട പ്ര​സം​ഗ വി​ഭാ​ഗ​ത്തി​ലും മാ​റ്റു​ര​ക്കാ​നെ​ത്തും. യു.​എ.​ഇ​യി​ലെ മ​ല​യാ​ളം ക്ല​ബു​ക​ൾ ഒ​രു​ക്കു​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും വേ​ദി​യി​ൽ അ​ര​ങ്ങേ​റു​മെ​ന്നും യു.​എ.​ഇ ലോ​ക​മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് സം​ഘാ​ട​ക​രാ​യ ദീ​പ സു​രേ​ന്ദ്ര​ൻ, അ​ന്നു പ്ര​മോ​ദ്, വി​ജി ജോ​ൺ, ശ്രീ​നി​വാ​സ​ൻ, സൂ​ര​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsspeechtoastmasters
News Summary - Toastmasters speech at 11
Next Story