‘ജീവന്റെ മാലാഖ’ മെറ്റയിലേക്ക്
text_fieldsദുബൈ: ഒ.ടി ഷാജഹാന്റെ സംവിധാനത്തിൽ തിയറ്റർ ദുബൈ ഇന്റർനാഷനൽ അവതരിപ്പിച്ച നാടകം ‘ജീവന്റെ മാലാഖ’ ഇന്ത്യയിലെ നാടക വേദിയുടെ ഓസ്കർ എന്നു വിശേഷിക്കപ്പെടുന്ന മഹേന്ദ്ര എക്സലൻസ് ഇൻ തിയറ്റർ അവാർഡ്സിന്റെ (മെറ്റാ-2025) ഇരുപതാം എഡിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ നാനാ ഭാഷകളിൽ നിന്നുള്ള 367 നാടകങ്ങളിൽനിന്ന് 10 എണ്ണമാണ് ഈ അവാർഡിലേക്ക് പരിഗണിക്കപ്പെട്ടത്.
ഇക്കഴിഞ്ഞ കെ.എസ്.സി ഭരത് മുരളി നാടകോത്സവത്തിലെ തിളക്കമാർന്ന വിജയത്തിനുശേഷം മികച്ച നാടകം, സംവിധായകൻ, അഭിനേതാവ് (സപ്പോർട്ടിങ് റോൾ), അഭിനേത്രി (സപ്പോർട്ടിങ് റോൾ), രംഗ സജ്ജീകരണം, ശബ്ദ വിന്യാസം, വെളിച്ച വിന്യാസം, നൃത്തസംവിധാനം, വേഷവിതാനം, എൻസംബിൾ എന്നിങ്ങനെ പത്ത് വിഭാഗങ്ങളിലേക്കാണ് നാടകത്തിന് നാമനിർദേശം ലഭിച്ചിരിക്കുന്നത്. മാർച്ച് 16 രാത്രി എട്ടിന് ഡൽഹി കമാനി ഓഡിറ്റോറിയത്തിൽ വെച്ചാണ് നാടകം അവതരിപ്പിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

