Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാഹനമോഷണം തടയാൻ: ...

വാഹനമോഷണം തടയാൻ: പട്രോളിങ്​ വർധിപ്പിക്കണമെന്ന്​ ആവശ്യം

text_fields
bookmark_border
വാഹനമോഷണം തടയാൻ:  പട്രോളിങ്​ വർധിപ്പിക്കണമെന്ന്​ ആവശ്യം
cancel
camera_alt

ര​ണ്ടം​ഗ സം​ഘം മോ​ഷ്ടി​ച്ച കാ​റു​ക​ൾ

Listen to this Article

കു​വൈ​ത്ത്​ സി​റ്റി: വാ​ഹ​ന​മോ​ഷ​ണം തു​ട​ർ​ക്ക​ഥ​യാ​വു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്​ ത​ട​യാ​ൻ പ​ട്രോ​ളി​ങ്​ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യം.

കൂ​ടു​ത​ൽ ക​ള​വു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ആ​വ​ശ്യ​മാ​ണ്. ര​ണ്ടോ മൂ​ന്നോ മി​നി​റ്റ്​ ആ​വ​ശ്യ​ത്തി​ന്​ വാ​ഹ​നം ഓ​ഫ്​ ചെ​യ്യാ​തെ പു​റ​ത്തു​പോ​കു​ന്ന​താ​ണ്​ അ​ധി​ക കേ​സു​ക​ളി​ലും ക​ള​വി​ന്​ തു​ണ​യാ​കു​ന്ന​ത്. ഇ​ങ്ങ​നെ നി​ർ​ത്തി​യി​ടാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ ക​വ​ർ​ച്ച​ക്കാ​ർ പ​തു​ങ്ങി​നി​ൽ​ക്കു​ന്ന​ത്. ഒ​ന്നോ ര​ണ്ടോ മി​നി​റ്റ്​ ക​ണ്ണു​തെ​റ്റി​യാ​ൽ വാ​ഹ​നം ന​ഷ്​​ട​മാ​യി​ട്ടു​ണ്ടാ​വും എ​ന്ന​താ​ണ്​ സ്ഥി​തി. പ്ര​ധാ​ന ജ​ങ്​​ഷ​നു​ക​ളി​ലും സ്​​ക്രാ​പ്​ ക​ട​ക​ളു​ടെ മു​ന്നി​ലും മോ​ഷ​ണം കൂ​ടു​ത​ലാ​യി ന​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലും മൊ​ബൈ​ൽ ചെ​ക്​ പോ​യ​ൻ​റു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു. മോ​ഷ്​​ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ പൊ​ളി​ച്ചു​വി​ൽ​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ പി​ന്നീ​ടു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ ഫ​ലം കാ​ണു​ന്നി​ല്ല. വി​ല​പ്പെ​ട്ട സാ​ധ​ന​ങ്ങ​ൾ എ​ടു​ത്ത്​ വാ​ഹ​നം ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത്​ ഉ​പേ​ക്ഷി​ക്കു​ന്നു​മു​ണ്ട്. സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​നു​ പു​റ​മെ വാ​ഹ​നം കേ​ടു​വ​രു​ത്തി​യും ത​ക​ർ​ത്തു​മാ​ണ്​ ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​ത്. പൊ​ളി​ച്ചു​വി​ൽ​ക്കു​ന്ന വാ​ഹ​ന​ഭാ​ഗ​ങ്ങ​ൾ വാ​ങ്ങു​ന്ന ഗാ​രേ​ജു​ക​ൾ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​ന്റെ വാ​തി​ൽ അ​ട​ക്കാ​തെ​യും ഓ​ഫ്​ ചെ​യ്യാ​തെ​യും ഒ​രു മി​നി​റ്റ്​ പോ​ലും പു​റ​ത്തു​പോ​ക​രു​തെ​ന്ന്​ സു​ര​ക്ഷ വൃ​ത്ത​ങ്ങ​ൾ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു. മി​ക്ക കേ​സു​ക​ളി​ലെ​യും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​യു​ന്നി​ല്ല. കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​വെ​ങ്കി​ലും വാ​ഹ​നം പോ​യാ​ൽ പോ​യ​തു​ത​ന്നെ. വാ​ഹ​ന മോ​ഷ​ണ​ത്തി​ന്​ പ്ര​ത്യേ​ക ​റാ​ക്ക​റ്റ്​ ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ സം​ശ​യി​ക്കു​ന്നു. വി​ല​പ്പെ​ട്ട സാ​ധ​ന​ങ്ങ​ൾ വാ​ഹ​ന​ത്തി​ൽ വെ​ച്ചു​പോ​ക​രു​തെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു​ണ്ട്.

13 വാ​ഹ​നം മോ​ഷ്ടി​ച്ച സം​ഘം പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: ര​ണ്ടം​ഗ വാ​ഹ​ന​മോ​ഷ​ണ സം​ഘ​ത്തെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 13 കാ​റു​ക​ൾ ഇ​വ​ർ മോ​ഷ്ടി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ ചി​ല​ത് പ്ര​തി​ക​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle theftpatrolling
News Summary - To prevent vehicle theft: The need to increase patrolling
Next Story