Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ യാത്രക്കാർ...

യു.എ.ഇ യാത്രക്കാർ അറിയാൻ...

text_fields
bookmark_border
യു.എ.ഇ യാത്രക്കാർ അറിയാൻ...
cancel

ദുബൈ: സന്ദർശക വിസക്കാർക്ക്​ മുന്നിൽ യു.എ.ഇയുടെ വാതിൽ തുറന്നതോടെ പ്രവാസികളുടെ ഒഴുക്ക്​ തുടങ്ങി​. എന്നാൽ, യു.എ.ഇയിലെ നിബന്ധനകൾ അറിയാത്തതിനാൽ പലർക്കും വിമാനത്താവളങ്ങളിലെത്തി മട​േങ്ങണ്ടി വരുക​യും ടിക്കറ്റ്​ തുക നഷ്​ടമാകുകയും ചെയ്യുന്നുണ്ട്​. യു.എ.ഇയി​െല ഓരോ വിമാനത്താവളത്തിലേക്കും നിബന്ധനകളിൽ വ്യത്യാസമുണ്ട്​. വാക്​സിനേഷൻ, ഐ.സി.എ അനുമതി, വിസിറ്റ്​ വിസ അനുമതി, ക്വാറൻറീൻ എന്നിവയിൽ ഓരോ വിമാനത്താവളത്തിലും എമിറേറ്റുകളിലും നിബന്ധനകൾ വ്യത്യാസപ്പെട്ടിരിക്കുന്നു.

ദുബൈ വിമാനത്താവളം യാത്രക്കാർ

ദുബൈ വിമാനത്താവളത്തിലേക്ക്​ എല്ലാ വിസക്കാരെയും (റസിഡൻറ്സ്​, എം​േപ്ലായ്​മെൻറ്​, വിസിറ്റ്​, ടൂറിസ്​റ്റ്​, ഇ വിസ, എൻട്രി പെർമിറ്റ്​...) അനുവദിക്കുന്നുണ്ട്​. ഏത്​ എമിറേറ്റിലേക്കുള്ള യാത്രക്കാർക്കും ദുബൈയിൽ ഇറങ്ങാം. വാക്​സിനേഷൻ നിർബന്ധമില്ല. ദുബൈയിൽ റസിഡൻറ്​ വിസയുള്ളവർ ജനറൽ ഡയറക്​ടറേറ്റി​െൻറയും (ജി.ഡി.ആർ.എഫ്​.എ) മറ്റ്​ എമിറേറ്റുകളിൽ റസിഡൻറ്​ വിസയുള്ളവർ ഫെഡറൽ അതോറിറ്റിയുടെയും (​െഎ.സി.എ) അനുമതി നേടിയിരിക്കണം. സന്ദർശക വിസക്കാർക്ക്​ അനുമതി നിർബന്ധമില്ല.

ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലേക്ക്​

എല്ലാതരം വിസക്കാർക്കും ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലേക്ക്​ യാത്ര ചെയ്യാം. ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചിരിക്കണം. ഇന്ത്യയിലെ കോവിഷീൽഡ്​ എടുത്തവർക്ക്​ വരാം. കോവാക്​സിൻ, സ്​പുട്​നിക്​ എന്നിവ എടുത്തവർക്ക്​ ഷാർജയിലേക്കും റാസൽഖൈമയിലേക്കും വരാൻ കഴിയില്ല (ദുബൈയിലേക്ക്​ വരാം).

സന്ദർശക വിസക്കാരും ഇ^ വിസക്കാരും ​െഎ.സി.എയുടെ വെബ്​സൈറ്റിൽ രജിസ്​റ്റർ ചെയ്യണം. ദുബൈ റസിഡൻറ്​ വിസക്കാർ ജി.ഡി.ആർ.എഫ്​.എയുടെയും മറ്റ്​ എമിറേറ്റിലെ റസിഡൻറ്​ വിസക്കാർ ​െഎ.സി.എയുടെയും അനുമതിയും നേടണം. പുറപ്പെടുന്നതിന്​ മുമ്പ്​​ വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം. എന്നാൽ, ആരോഗ്യപ്രവർത്തകർ, വിദ്യാഭ്യാസ രംഗത്ത്​ പ്രവർത്തിക്കുന്നവർ, യു.എ.ഇയിൽ പഠിക്കുന്ന വിദ്യാർഥികൾ, മാനുഷിക പരിഗണന അർഹിക്കുന്നവർ, നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ- സിൽവർ വിസക്കാർ, എക്​സ്​പോ വിസക്കാർ എന്നിവർക്ക്​ വാക്​സിനേഷൻ നിർബന്ധമല്ല.

അബൂദബി വിമാനത്താവളത്തിലേക്ക്​

അബൂദബിയിലേക്ക്​ സന്ദർശക വിസകൾ അനുവദിച്ച്​ തുടങ്ങി. അബൂദബി വിസ എടുത്തവർക്കു​ മാത്രമാണ്​ ഇവിടേക്ക്​ ​പ്രവേശനം. വാക്​സിനെടുക്കാത്തവർക്ക്​ പത്തു​ ദിവസവും വാക്​സിനെടുത്തവർക്ക്​ ഏഴു​ ദിവസവും ക്വാറൻറീൻ. അബൂദബിയ​ിലെ സന്ദർശക വിസ ഉപയോഗിച്ച്​ ദുബൈയിലേക്കോ ഷാർജയിലേക്കോ യാത്ര ചെയ്യാം. ഇവിടെ പത്തു​ ദിവസം ക്വാറൻറീനിൽ കഴിഞ്ഞ ശേഷം അബൂദബിയിലേക്ക്​ പ്രവേശിക്കാം.

റസിഡൻറ്​ വിസക്കാർക്ക്​ അബൂദബിയിലേക്ക്​ നേരി​ട്ടെത്താം. വാക്​സിനേഷൻ നിർബന്ധമില്ല. ഐ.സി.എയുടെ അനുമതി നിർബന്ധം. ഇന്ത്യയിൽനിന്നുള്ള വാക്​സിനെടുത്ത യാത്രക്കാർക്ക്​ ഏഴു​ ദിവസവും വാക്​സിനെടുക്കാത്തവർക്ക്​ പത്തു​ ദിവസവും ക്വാറൻറീൻ നിർബന്ധമാണ്​. മറ്റ്​ എമിറേറ്റുകളിലെ വിമാനത്താവളങ്ങളിൽ എത്തുന്ന അബൂദബി റസിഡൻറ്​ വിസക്കാർ അബൂദബിയിലെത്തി ക്വാറൻറീനിൽ കഴിയാനാണ്​ ഉദ്ദേശിക്കുന്നതെങ്കിൽ വാടക കരാർ കൈയിൽ കരുതണം. അബൂദബിയിലെ താമസക്കാരനാണെന്ന്​ തെളിയിക്കാനാണ്​ ഈ രേഖകൾ നൽകേണ്ടത്​.

എല്ലാ യാത്രക്കാരും ശ്രദ്ധിക്കാൻ

എല്ലാ എമിറേറ്റിലേക്കുമുള്ള യാത്രക്കാർക്ക്​ 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ്​ ഫലം നിർബന്ധമാണ്​ (എമിറേറ്റ്​സ്​, ഇൻഡിഗോ യാത്രക്കാർക്ക്​ 72 മണിക്കൂറിനുള്ളിലെടുത്ത പരിശോധന ഫലം). ക്യൂ ആർ കോഡ്​ സംവിധാനമുള്ള പരിശോധന ഫലം കരുതണം.

ഇതിനു പുറമെ, ദുബൈ, ഷാർജ യാത്രക്കാർ യാത്രക്ക്​ ആറു​ മണിക്കൂറിനുള്ളിലെടുത്ത റാപിഡ്​ പി.സി.ആർ ഫലം കരുതണം. റാസൽഖൈമ യാത്രക്കാർ നാല്​ മണിക്കൂറിനുള്ളിലെടുത്ത റാപിഡ്​ പരിശോധന ഫലം കരുതണം. കേരളത്തിലെ വിമാനത്താവളങ്ങളിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്​.

തിരുവനന്തപുരത്ത്​ 3400 രൂപയും മറ്റ്​ വിമാനത്താവളങ്ങളിൽ 2500 രൂപയുമാണ്​ നിരക്ക്​. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക്​ കോവിഡ്​ ടെസ്​റ്റ്​ ആവശ്യമില്ല. യു.എ.ഇയി​െല വിമാനത്താവളങ്ങളിൽ എത്തു​േമ്പാഴും പരിശോധന നടത്തണം. ഇത്​ സൗജന്യമാണ്​.

നിലവിൽ അബൂദബിയിൽ മാത്രമാണ്​ ക്വാറൻറീനുള്ളത്​. ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ എത്തുന്നവർക്ക്​ പരിശോധന ഫലം വരുന്നതു​വരെ (പരമാവധി 24 മണിക്കൂർ) ക്വാറൻറീനിൽ കഴിഞ്ഞാൽ മതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelersuae-
News Summary - To know UAE travelers ...
Next Story