Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ​സ്സ​യി​ലേ​ക്ക്​...

ഗ​സ്സ​യി​ലേ​ക്ക്​ ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ കൂ​ടു​ത​ൽ ഇ​ട​പെ​ട​ലു​മാ​യി യു.​എ.​ഇ

text_fields
bookmark_border
gaza
cancel
camera_alt

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നും വേ​ൾ​ഡ്​ സെ​ൻ​ട്ര​ൽ കി​ച്ച​ൺ മേ​ധാ​വി

എ​രി​ൻ ഗോ​റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

അ​ബൂ​ദ​ബി: ഗ​സ്സ​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന​തി​ന്​ ഇ​ട​പെ​ട​ൽ ശ​ക്ത​മാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നും യു.​എ​സ്​ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ വേ​ൾ​ഡ്​ സെ​ൻ​ട്ര​ൽ കി​ച്ച​ൺ (ഡ​ബ്ല്യു.​സി.​കെ) മേ​ധാ​വി എ​രി​ൻ ഗോ​റും ച​ർ​ച്ച​​ചെ​യ്തു. അ​ബൂ​ദ​ബി​യി​ലെ ഖ​സ്​​ർ അ​ൽ വ​ത്നി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഗ​സ്സ​യി​ലേ​ക്ക്​ ക​ര, വ്യോ​മ, സ​മു​ദ്ര പാ​ത​ക​ളി​ലൂ​ടെ കൂ​ടു​ത​ൽ ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​തി​ന്​ സ​ഹ​ക​രി​ക്കു​ന്ന​തി​ന്​ ശ്ര​മം തു​ട​രാ​ൻ ധാ​ര​ണ​യാ​യി.

ഗ​സ്സ​യി​ല​ട​ക്കം ലോ​ക​ത്താ​ക​മാ​നം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​വേ​ണ്ടി വേ​ൾ​ഡ്​ സെ​ൻ​ട്ര​ൽ കി​ച്ച​ൺ ന​ട​ത്തു​ന്ന സേ​വ​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച ശൈ​ഖ്​ മു​ഹ​മ്മ​ദ്, കൂ​ട്ടാ​യ്മ​യു​മാ​യി സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ൽ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കി. ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ൽ യു.​എ.​ഇ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളെ എ​രി​ൻ ഗോ​ർ അ​ഭി​ന​ന്ദി​ച്ചു. വേ​ൾ​ഡ്​ സെ​ൻ​ട്ര​ൽ കി​ച്ച​ൻ യു.​എ.​ഇ​യും സൈ​പ്ര​സു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ സം​യു​ക്ത നീ​ക്ക​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം സ​മു​ദ്ര ഇ​ട​നാ​ഴി വ​ഴി ആ​ദ്യ ക​പ്പ​ൽ ഗ​സ്സ​യി​ലെ​ത്തി​യി​രു​ന്നു. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ എ​ത്തി​ക്കാ​നു​ള്ള 200 ട​ൺ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ദു​രി​താ​ശ്വാ​സ​സാ​ധ​ന​ങ്ങ​ളു​മാ​ണ്​ ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​തി​നി​ടെ സ​മു​ദ്ര ഇ​ട​നാ​ഴി വ​ഴി വീ​ണ്ടും സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ന്​ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കൂ​ടി​ക്കാ​ഴ്ച​യി​ൽ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഹ​മ​ദ്​ ബി​ൻ ത​ഹ്​​നൂ​ൻ ആ​ൽ ന​ഹ്​​യാ​ൻ, അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ വ​കു​പ്പ്​ സ​ഹ​മ​ന്ത്രി റിം ​ബി​ൻ​ത്​ ഇ​ബ്രാ​ഹീം അ​ൽ ഹാ​ഷി​മി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaShaikh MuhammadU.A.EIsreal Palastine conflictWorld Central Kitchen
News Summary - To bring food to Gaza With more intervention, the U.A.E
Next Story