Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightടി.​കെ.​എം...

ടി.​കെ.​എം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ്​ അ​ലു​മ്നി ആ​ഘോ​ഷം

text_fields
bookmark_border
ടി.​കെ.​എം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ്​  അ​ലു​മ്നി ആ​ഘോ​ഷം
cancel
camera_alt

ദു​ബൈ ലാ​വെ​ന്‍റ​ർ ഹോ​ട്ട​ലി​ൽ ന​ട​ന്ന ടി.​കെ.​എം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ്​ യു.​എ.​ഇ അ​ലു​മ്നി അം​ഗ​ങ്ങ​ൾ

ദു​ബൈ: ടി.​കെ.​എം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ യു.​എ.​ഇ അ​ലു​മ്നി​യു​ടെ ആ​ദ്യ കു​ടും​ബ​സം​ഗ​മം ദു​ബൈ ലാ​വെ​ന്‍റ​ർ ഹോ​ട്ട​ലി​ൽ ന​ട​ന്നു. ടി.​കെ.​എം ട്ര​സ്റ്റ്​ ചെ​യ​ർ​മാ​ൻ ടി.​കെ. ഷാ​ഹ​ൽ എ​ച്ച് മു​സ്​​ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​പ്റ്റ​ർ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ്​ റ​സിം സൈ​നു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 150ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. ടി.​കെ.​എം ട്ര​സ്റ്റ് അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ ക​രീം മു​സ്​​ലി​യാ​ർ, ഖാ​ലി​ദ് മു​സ്​​ലി​യാ​ർ, സാ​ദി​ഖ് താ​ഹ, മു​ഹ​മ്മ​ദ് ഹാ​റൂ​ൻ, കോ​ള​ജ് ഡീ​ൻ ഡോ. ​സ​ന്തോ​ഷ്, അ​ലു​മ്നി കോ​ഓ​ഡി​നേ​റ്റ​ർ അ​ല​ക്സ് കോ​ശി, യു.​എ.​ഇ അ​ലു​മ്നി ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ഫ്സ​ൽ എ​ന്നി​വ​ർ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

പു​തി​യ ബി​രു​ദ​ധാ​രി​ക​ൾ​ക്കും യു.​എ.​ഇ​യി​ലു​ള്ള പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​ഫ​ഷ​ന​ൽ വി​ക​സ​ന ശി​ൽ​പ​ശാ​ല​ക​ൾ, മെ​ന്‍റ​ർ​ഷി​പ് പ​രി​പാ​ടി​ക​ൾ, സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ യു.​എ.​ഇ അ​ലു​മ്നി ചാ​പ്റ്റ​ർ സ്ഥാ​പ​ക സെ​ക്ര​ട്ട​റി നി​ഹാ​ദ് പ്ര​ഖ്യാ​പി​ച്ചു.

യു.​എ.​ഇ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ഗി, ശ്യാ​മി​ലി, ര​സ്‌​നി, അ​ലീ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും മ​ക്ക​ളും ചേ​ർ​ന്ന് വി​വി​ധ ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു. പ്ര​മു​ഖ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ​യും ടി.​കെ.​എം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsTKM Institute of Management
News Summary - TKM institute of management's alumni celebration held in dubai lavender hotel
Next Story