ടി.കെ.എം അലുമ്നി യു.എ.ഇ ചാപ്റ്റർ ഇഫ്താർ വിരുന്നും കുടുംബസംഗമവും
text_fieldsടി.കെ.എം അലുമ്നി യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമം
ദുബൈ: ടി.കെ.എം അലുമ്നി യു.എ.ഇ ചാപ്റ്ററിന്റെ ഇഫ്താർ വിരുന്നും കുടുംബസംഗമവും മാർച്ച് 15ന് ഷാർജ ലാവന്റർ ഹോട്ടലിൽ നടന്നു. പൂർവ വിദ്യാർഥികളും കുടുംബാംഗങ്ങളും ഉൾപ്പെടെ നൂറ്റമ്പതോളം പേർ പങ്കെടുത്തു. തുടർന്ന് പ്രസിഡന്റ് സിയാദ് പീടികയിലിന്റെ അധ്യക്ഷതയിൽ ഭാവി പരിപാടികളെക്കുറിച്ച് ആലോചിക്കാൻ യോഗം ചേർന്നു.
വളർന്നുവരുന്ന മയക്കുമരുന്നിന്റെയും ആക്രമണങ്ങളുടെയും സാഹചര്യത്തിൽ അലുമ്നി അംഗങ്ങളുടെ മക്കൾക്ക് ബോധവത്കരണം നൽകാൻ തുടർച്ചയായി ഏകദിന സെമിനാറുകൾ നടത്താൻ യോഗം തീരുമാനിച്ചു. ഫൈസൽ ഹുസൈൻ, മൂമിന അഷ്റഫ്, ശ്രുതി, സൻസ, നിഷ തുടങ്ങിവർ സംസാരിച്ചു. പുതിയ മാനേജ്മെന്റ് കമ്മിറ്റിയെ പരിചയപ്പെടുത്തിയ യോഗത്തിൽ സെക്രട്ടറി ഫൈസൽ ഹുസൈൻ നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

