ടൈറ്റൻ ഷോറൂം ഷാർജ റോളയിൽ ആരംഭിച്ചു
text_fieldsഷാർജ റോള സ്ക്വയറിൽ ആരംഭിച്ച ടൈറ്റന്റെ ബഹു ബ്രാൻഡ് ലൈഫ് സ്റ്റൈൽ സ്റ്റോറിന്റെ ഉദ്ഘാടന ചടങ്ങ്
ഷാർജ: ആദ്യ അന്താരാഷ്ട്ര ബഹു ബ്രാൻഡ് ലൈഫ് സ്റ്റൈൽ ഡെസ്റ്റിനേഷൻ സ്റ്റോറുമായി ടൈറ്റൻ. ടാറ്റാ ഗ്രൂപ്പിന് കീഴിൽ പ്രീമിയർ ഫാഷൻ ആക്സസറീസ് രംഗത്ത് ഇന്ത്യയിലെ മുൻനിര നിർമാതാക്കളും ബ്രാൻഡുമായ ടൈറ്റൻ ഷാർജ റോള സ്ക്വയറിലാണ് പുതിയ ബഹു ബ്രാൻഡ് സ്റ്റോർ തുറന്നിരിക്കുന്നത്.
ടാറ്റാ ഗ്രൂപ്പിന്റെ വമ്പൻ ബ്രാൻഡുകളായ തനിഷ്ക് ജ്വല്ലറി, ടൈറ്റൻ വാച്ചസ്, ടൈറ്റൻ ഐ പ്ലസ് എന്നിവയാണ് ഒരു കുടക്കീഴിൽ അണിനിരക്കുന്നത്. റോളയിൽ അൽ ദാന ടവറിൽ രണ്ട് നിലകളിലായി 5000 ചതുരശ്ര അടിയിലാണ് റീട്ടെയിൽ സ്റ്റോർ ഒരുക്കിയത്.
തനിഷ്കിന്റെ മനോഹരമായ ആഭരണങ്ങളും പ്രീമിയം നിലവാരത്തിലുള്ള ടൈറ്റൻ വാച്ചുകളും ടൈറ്റൻ ഐ പ്ലസിന്റെ വിശ്വാസ്യത ഉറപ്പുനൽകുന്ന കണ്ണടകളും അനുബന്ധ ഉൽപന്നങ്ങളും സ്റ്റോറിൽ ലഭ്യമാകും. സ്റ്റോറിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് മൂന്ന് ബ്രാൻഡിന്റെ ഉൽപന്നങ്ങൾക്കും ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തനിഷ്ക് ഉപഭോക്താക്കൾക്ക് ഓരോ പർചേസിനും സ്വർണ നാണയം സമ്മാനമായി ലഭിക്കും. ടൈറ്റൻ വാച്ചുകൾക്ക് ‘ഹാഫ് ബാക്ക്’ പ്രമോഷൻ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം വാങ്ങുന്ന വാച്ചിന്റെ പകുതി വിലക്ക് തുല്യമായ തുക, ഇതേ ഇടപാടിൽതന്നെ വാങ്ങുന്ന രണ്ടാമത്തെ വാച്ചിന് ഡിസ്കൗണ്ട് ആയി ലഭിക്കും. ടൈറ്റൻ ഐ പ്ലസ് ഉപഭോക്താക്കൾക്ക് 25 ശതമാനം വിലക്കിഴിവ് ലഭിക്കും.
‘ ഗ്ലോബൽ റീട്ടെയിൽ രംഗത്തെ ഇത്തരത്തിലുള്ള ആദ്യ അനുഭവമാണ് പുതിയ സ്റ്റോർ എന്നും ടൈറ്റന്റെ മികവിനുള്ള തെളിവ് ആണിതെന്നും കമ്പനിയുടെ ചീഫ് ഓപറേറ്റിങ് ഓഫിസർ (ഇന്റർനാഷണൽ ബിസിനസ്) കുരുവിള മാർക്കോസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.