കാർ ടയറുകൾ േമാഷ്ടിച്ചു വിൽക്കുന്നവർ പിടിയിൽ
text_fieldsദുബൈ: പാർക്കിങ് സ്ഥലത്തുനിന്ന് കാർ ടയറുകൾ മോഷ്ടിച്ചു വിൽക്കുന്ന മൂവർ സംഘത്തെ പൊലീസ് പിടികൂടി. ഏഷ്യൻ വംശജരാണ് ഇവർ. അലക്ഷ്യമായി പാർക്ക് ചെയ്തിരിക്കുന്നതും ആരുടെയും ശ്രദ്ധയിൽപെടാത്തതുമായ കാറുകളാണ് ഇവർ മോഷണത്തിന് തെരഞ്ഞെടുത്തിരുന്നത്. മൂവർക്കും പരമാവധി ശിക്ഷ നൽകണമെന്ന് ബർ ദുബൈ പ്രൊസിക്യൂഷനിലെ സീനിയർ ചീഫ് പ്രൊസിക്യൂട്ടർ കൗൺസിലർ ഖാലിദ് സലീമ അൽ അലാവി കോടതിയോട് ആവശ്യപ്പെട്ടു. മൂർച്ചയേറിയ ആയുധങ്ങളുമായിട്ടാണ് ഇവർ കവർച്ചക്ക് ഇറങ്ങിയിരുന്നത്. തടയാനെത്തുന്നവരെ ആക്രമിക്കാനാണ് ഇവ കൈയ്യിൽ കരുതിയിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. മോഷ്ടിക്കുന്ന ടയറുകൾ ആക്രി കടകളിൽ വിൽക്കുകയാണ് ഇവർ ചെയ്തിരുന്നത്. പിടിയിലാകുേമ്പാൾ ഒരു സ്വകാര്യ സ്ഥാപനത്തിെൻറ കാറുകളുടെ ടയറുകൾ മോഷ്ടിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഇവരെന്നും ആരോപിക്കപ്പെട്ടിട്ടുണ്ട്. രണ്ട് പേർ കാവൽ നിൽക്കുേമ്പാൾ മൂന്നാമനാണ് പ്രത്യേക ഉപകരണങ്ങൾ ഉപേയാഗിച്ച് ടയറുകൾ അഴിച്ചു മാറ്റിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
