Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightടിക്​ടോകിലൂടെ...

ടിക്​ടോകിലൂടെ ശ്രദ്ധേയനായ ശിഹാബ്​ അബ്​ദുൽ ഖാദർ നിര്യാതനായി

text_fields
bookmark_border
shihab uae
cancel

ഉമ്മുൽഖുവൈൻ: യു.എ.ഇയിലെ സാമൂഹിക- ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ആലപ്പുഴ തോട്ടപ്പള്ളി അമ്പലപ്പുഴ സ്വദേശി ശിഹാബ് അബ്ദുല്‍ ഖാദര്‍ (48) നിര്യാതനായി. നെഞ്ചുവേദന അനുഭപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പതിനായിരക്കണക്കിന്​ ഫോളോവേഴ്​സുള്ള ടിക്​ടോക്​ താരമായിരുന്നു.

31 വര്‍ഷത്തില്‍ അധികമായി യു.എ.ഇയിലെ പ്രവാസിയാണ്​. എല്ലാവരോടും സരസമായി ഇടപഴകുന്ന അദ്ദേഹം മറ്റുള്ളവരുടെ സഹായത്തിന്​ മുൻപന്തിയിലുണ്ടായിരുന്നു. 'ശിഹാബിക്കായാണ്​ മക്കളെ' എന്ന അഭിസംബോധനയോടെ ടിക്​ടോക്​ അവതരിപ്പിച്ചിരുന്ന അദ്ദേഹം പ്രവാസികൾക്കിടയിൽ പ്രിയങ്കരനായിരുന്നു.

ടിക്​ടോകിലൂടെ പ്രവാസികളുടെ പ്രയാസങ്ങൾ അദ്ദേഹം ജനശ്രദ്ധയിലെത്തിച്ചു. ആത്​മവിശ്വാസമേകുന്ന വാക്കുകൾകൊണ്ട്​ പ്രവാസികൾക്ക്​ ആശ്വാസമേകിയ മനുഷ്യസ്​നേഹി കൂടിയായിരുന്നു ശിഹാബ്​. അപ്രതീക്ഷിത വിയോഗം ​പ്രവാസലോകത്ത്​ ഞെട്ടലുണ്ടാക്കി.

പിതാവ്​: പരേതനായ അബ്​ദുല്‍ ഖാദര്‍. മാതാവ്: സഫിയ. ഭാര്യ: സബീന. മക്കള്‍: സഹ്​ലം മുഹമ്മദ്, സഫ ഫാത്തിമ, ഷസ ഫാത്തിമ, ഷെഹ ഫാത്തിമ. നിയമ നടപടികള്‍ക്ക് ശേഷം ഉമ്മുല്‍ഖുവൈന്‍ ഖബര്‍സ്ഥാനില്‍ മയ്യത്ത് ഖബറടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tiktokShihab Abdul Qadir
News Summary - tiktok star Shihab Abdul Qadir passed away
Next Story