Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചാ​രി​റ്റി...

ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി

text_fields
bookmark_border
ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി
cancel

ദു​ബൈ: ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ൾ വ​ഴി​യ​ല്ലാ​ത്ത ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി യു.​എ.​ഇ അ​ധി​കൃ​ത​ർ. വ്യാ​ഴാ​ഴ്ച പു​റ​ത്തു​വി​ട്ട നി​യ​മ​ത്തി​ൽ സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണ​വും പൊ​തു​ജ​ന​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ചാ​രി​റ്റി ആ​ഹ്വാ​ന​ങ്ങ​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ലൈ​സ​ൻ​സു​ള്ള ചാ​രി​റ്റി കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി​ട്ട​ല്ലാ​തെ ധ​ന​സ​മാ​ഹ​ര​ണം, സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്ക​ൽ, വി​ത​ര​ണം ചെ​യ്യ​ൽ എ​ന്നി​വ ന​ട​ത്തു​ന്ന​തി​ന്​ പി​ഴ​ക​ൾ നി​ശ്ച​യി​ക്കു​ക​യും ചെ​യ്തു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൃ​ത്യ​ത​യു​ള്ള സം​വി​ധാ​നം രൂ​പ​പ്പെ​ടു​ത്തു​ക​യും നി​യ​മ​വി​രു​ദ്ധ​മാ​യ ധ​ന​സ​മാ​ഹ​ര​ണ​വും ദാ​നം ന​ൽ​കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ​യും സാ​ധ​ന​ങ്ങ​ളു​ടെ​യും ദു​രു​പ​യോ​ഗ​വും ത​ട​യു​ക​യും ചെ​യ്യ​ലാ​ണ്​ നി​യ​മ​ത്തി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. പ​ണ​പ്പി​രി​വു​ക​ൾ ത​ട​യു​ന്ന​തി​ന്​ നി​ല​വി​ൽ ത​ന്നെ ശ​ക്​​ത​മാ​യ നി​യ​മ​മു​ണ്ട്. ഇ​ത്​ കൂ​ടു​ത​ൽ ശ​ക്​​ത​മാ​ക്കു​ക​യാ​ണ്​ പു​തി​യ നി​യ​മ​നി​ർ​മാ​ണ​ത്തി​ലൂ​ടെ ചെ​യ്തി​രി​ക്കു​ന്ന​ത്.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ ലൈ​സ​ൻ​സു​ള്ള ചാ​രി​റ്റി സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ചെ​യ്യേ​ണ്ട​തെ​ന്നും നി​യ​മം വ്യ​ക്​​ത​മാ​ക്കു​ന്നു. നി​യ​മ​വി​രു​ദ്ധ​മാ​യ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്​ ര​ണ്ടു​ല​ക്ഷം ദി​ർ​ഹം മു​ത​ൽ 5,00,000 ദി​ർ​ഹം വ​രെ പി​ഴ​യും ത​ട​വും ശി​ക്ഷ ല​ഭി​ക്കാം. കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ സ്വ​ഭാ​വ​മ​നു​സ​രി​ച്ചാ​ണ്​ പി​ഴ നി​ർ​ണ​യി​ക്കു​ന്ന​ത്. ഭീ​ക​ര​ത​ക്കും കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കും ​​വേ​ണ്ടി സം​ഭാ​വ​ന​ക​ൾ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യെ തു​ട​ർ​ന്ന്​ 2015ലാ​ണ്​ രാ​ജ്യ​ത്ത്​ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ക​ർ​ശ​ന​മാ​യ നി​യ​മം കൊ​ണ്ടു​വ​ന്ന​ത്.

യു.​എ.​ഇ​യി​ലെ അം​ഗീ​കൃ​ത ചാ​രി​റ്റി സം​ഘ​ട​ന​ക​ൾ

• ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ നെ​ഹ്​​യാ​ൻ ഫൗ​ണ്ടേ​ഷ​ൻ

• സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ നെ​ഹ്​​യാ​ൻ ചാ​രി​റ്റ​ബി​ൾ ആ​ൻ​ഡ് ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ

• എ​മി​റേ​റ്റ്സ് റെ​ഡ് ക്ര​സ​ന്‍റ്​

• ആ​ൽ മ​ക്​​തൂം ഫൗ​ണ്ടേ​ഷ​ൻ

• മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്​​തൂം ഹ്യു​മാ​നി​റ്റേ​റി​യ​ൻ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ എ​സ്റ്റാ​ബ്ലി​ഷ്​​മെ​ന്‍റ്​

• യു.​എ.​ഇ വാ​ട്ട​ർ എ​യ്ഡ്

• നൂ​ർ ദു​ബൈ

• ദു​ബൈ കെ​യേ​ഴ്​​സ്​

• അ​ൽ ജ​ലീ​ല ഫൗ​ണ്ടേ​ഷ​ൻ

• ദാ​റു​ൽ ബി​ർ​റ്​ സൊ​സൈ​റ്റി

• ബൈ​ത്തു​ൽ ഖൈ​ർ സൊ​സൈ​റ്റി

• ദു​ബൈ ചാ​രി​റ്റി അ​സോ​സി​യേ​ഷ​ൻ

• ഷാ​ർ​ജ ചാ​രി​റ്റി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ

• ഹു​മൈ​ദ് ബി​ൻ റാ​ശി​ദ് അ​ൽ നൂ​ഐ​മി ഫൗ​ണ്ടേ​ഷ​ൻ

• ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ

• അ​ൽ ഇ​ഹ്‌​സാ​ൻ ചാ​രി​റ്റി അ​സോ​സി​യേ​ഷ​ൻ

• സൗ​ദ് ബി​ൻ റാ​ശി​ദ് അ​ൽ മു​അ​ല്ല ചാ​രി​റ്റ​ബി​ൾ ആ​ൻ​ഡ് ഹ്യു​മാ​നി​റ്റേ​റി​യ​ൻ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റ്​

• ഉ​മ്മു​ൽ ഖു​വൈ​ൻ ചാ​രി​റ്റി സൊ​സൈ​റ്റി

• സ​ഖ്​​ർ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ചാ​രി​റ്റി ആ​ൻ​ഡ് ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ

• ശൈ​ഖ്​ സൗ​ദ് ബി​ൻ സ​ഖ്​​ർ ചാ​രി​റ്റ​ബി​ൾ എ​ജു​ക്കേ​ഷ​ന​ൽ ഫൗ​ണ്ടേ​ഷ​ൻ

• ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഷ​ർ​ഖി ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ഹ്യു​മാ​നി​റ്റേ​റി​യ​ൻ അ​ഫ​യേ​ഴ്സ്

• ഫു​ജൈ​റ ചാ​രി​റ്റി അ​സോ​സി​യേ​ഷ​ൻ

• സ​കാ​ത്ത് ഫ​ണ്ട്

• ഔ​ഖാ​ഫ് ആ​ൻ​ഡ് മൈ​നേ​ഴ്സ് അ​ഫ​യേ​ഴ്സ് ഫൗ​ണ്ടേ​ഷ​ൻ

• ഇ​വ ഷെ​ൽ​ട്ടേ​ഴ്സ് ഫോ​ർ വി​ക്​​ടിം​സ്​ ഓ​ഫ്​ വ​യ​ല​ൻ​സ്​ ആ​ൻ​ഡ്​ ഹ്യൂ​മ​ൻ ട്രാ​ഫി​ക്കി​ങ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charityrules
News Summary - Tighten controls on charitable activities
Next Story