Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബു​ർ​ജു​മാ​ൻ മാ​ളി​ലും...

ബു​ർ​ജു​മാ​ൻ മാ​ളി​ലും ടി​ക്ക​റ്റ്​ ര​ഹി​ത പാ​ർ​ക്കി​ങ്​ സം​വി​ധാ​നം

text_fields
bookmark_border
Ticketless parking
cancel

ദു​ബൈ: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഡോ​പ്പി​ങ്​ മാ​ളു​ക​ളി​ലൊ​ന്നാ​യ ബു​ർ​ജു​മാ​ൻ മാ​ളി​ൽ ടി​ക്ക​റ്റ്​ ര​ഹി​ത പാ​ർ​ക്കി​ങ്​ സം​വി​ധാ​നം വ​രു​ന്നു. മാ​ൾ ഓ​ഫ്​ എ​മി​റേ​റ്റ്​​സി​ലും ദേ​ര സി​റ്റി സെ​ന്റ​റി​ലും സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ബു​ർ​ജു​മാ​നി​ലും സം​വി​ധാ​നം വ​രു​ന്ന​തെ​ന്ന്​ ഖ​ലീ​ജ്​ ടൈം​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ ദു​ബൈ മാ​ളും സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ബ​ർ​ജു​മാ​ൻ വ​ള​രെ​ക്കാ​ല​മാ​യി പാ​ർ​ക്കി​ങ്ങി​ന് പ​ണം ഈ​ടാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും, പു​തി​യ സം​വി​ധാ​നം വ​രു​ന്ന​തോ​ടെ ഫി​സി​ക്ക​ൽ ടി​ക്ക​റ്റു​ക​ൾ ആ​വ​ശ്യ​മി​ല്ലാ​താ​കും. എ​ങ്കി​ലും പാ​ർ​ക്കി​ങ്​ ബാ​രി​യ​റു​ക​ൾ ഇ​വി​ടെ​യു​ണ്ടാ​കും. അ​തേ​സ​മ​യം, ബാ​രി​യ​റു​ക​ൾ യാ​ന്ത്രി​ക​മാ​യി ഉ​യ​രു​ന്ന​തി​നാ​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് നേ​രി​ട്ട് പാ​ർ​ക്കി​ങ്​ ഏ​രി​യ​ക​ളി​ലേ​ക്ക് പോ​കാ​നാ​കും. വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തു​ക​യും സ​മ​യ​മ​നു​സ​രി​ച്ച്​ പാ​ർ​ക്കി​ങ്​ ഫീ​സ് ക​ണ​ക്കാ​ക്കു​ക​യു​മാ​ണ്​ ചെ​യ്യു​ക.

ഇ​തി​നാ​യി പു​തി​യ സം​വി​ധാ​ന​ത്തി​ൽ ഓ​ട്ടോ​മാ​റ്റി​ക് ന​മ്പ​ർ പ്ലേ​റ്റ് റെ​ക്ക​ഗ്നി​ഷ​ൻ കാ​മ​റ​ക​ളാ​ണ്​ സ്ഥാ​പി​ക്കു​ക. ടി​ക്ക​റ്റി​ല്ലാ​ത്ത പാ​ർ​ക്കി​ങ്​ എ​പ്പോ​ൾ ആ​രം​ഭി​ക്കു​മെ​ന്ന് കൃ​ത്യ​മാ​യ തീ​യ​തി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. എ​ന്നാ​ൽ, സ്മാ​ർ​ട്ട് പാ​ർ​ക്കി​ങ്​ സം​വി​ധാ​ന​ത്തി​ന്റെ പ്ര​ഖ്യാ​പ​നം മാ​ളി​ന്റെ വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​തി​യ പാ​ർ​ക്കി​ങ്​ സം​വി​ധാ​ന​ത്തി​ന് പു​റ​മേ, പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ലെ സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി ‘ഫൈ​ൻ​ഡ് മൈ ​കാ​ർ’ സേ​വ​ന​വും മ​റ്റു ന​വീ​ക​ര​ണ​ങ്ങ​ളും മാ​ൾ ന​ട​പ്പി​ലാ​ക്കും.

അ​തേ​സ​മ​യം, പാ​ർ​ക്കി​ങ്​ നി​ര​ക്കു​ക​ളി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ല. സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​ദ്യ​ത്തെ മൂ​ന്ന് മ​ണി​ക്കൂ​ർ സൗ​ജ​ന്യ​മാ​യി​രി​ക്കും. ഓ​രോ അ​ധി​ക മ​ണി​ക്കൂ​റി​നും 20 ദി​ർ​ഹം അ​ട​ക്കേ​ണ്ടി​വ​രും. ഞാ​യ​റാ​ഴ്ച​ക​ളി​ലും പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​ണ്. സി​നി​മ കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക് മൂ​ന്ന് മ​ണി​ക്കൂ​ർ അ​ധി​ക സൗ​ജ​ന്യ പാ​ർ​ക്കി​ങ്ങും ല​ഭി​ക്കും. 1991ൽ ​തു​റ​ന്ന ബ​ർ​ജു​മാ​ൻ മാ​ളി​ന്​ നി​ല​വി​ൽ 2,86,417 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ണ്ട്. മാ​ളു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന ദു​ബൈ മെ​ട്രോ സ്റ്റേ​ഷ​നാ​ണ് ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ സ്​​റ്റേ​ഷ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsTicketless parkingBurjuman Mall
News Summary - Ticketless parking system coming in Burjuman Mall
Next Story