ആദ്യ ടിക്കറ്റ് കൈമാറി
text_fieldsദുബൈ: റാസാൽഖൈമ ഇൻകാസിെൻറ സഹകരണത്തോടെ ദുബൈ ഇൻകാസ് വളയൻഡിയർ ടീം ചാർട്ടർ വിമാനത്തിൽ നാട്ടിലേക്ക് അയക്കുന്നവരുടെ ആദ്യ ടിക്കറ്റ് ഹുസൈൻ എന്ന യാത്രക്കാരാന് നൽകി ഇൻകാസ് ദുബൈ ജനറൽ സെക്രട്ടറി ബി.എ. നാസർ ഉദ്ഘാടനം ചെയ്തു. ഖുറൈഷി ആലപ്പുഴ, നൂറുൽ ഹമീദ്, അജിത് കണ്ണൂർ, ബഷീർ നരണിപുഴ, നൗഫൽ കാപ്പാട്, ഷൈജു അമ്മാനപ്പാറ, പ്രതീഷ് എന്നിവർ പങ്കെടുത്തു.
കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും, ഡൽഹി, ഹൈദരാബാദ് എന്നിവടങ്ങളിലേക്കും ദുബൈയിൽ നിന്ന് വിമാനങ്ങൾ ചാർട്ടർ ചെയ്യാനുള്ള നടപടി പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
