Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതുഷാറിന് എതിരായ...

തുഷാറിന് എതിരായ ക്രിമിനൽ കേസ് തള്ളി

text_fields
bookmark_border
തുഷാറിന് എതിരായ ക്രിമിനൽ കേസ് തള്ളി
cancel

ദുബൈ: വണ്ടിചെക്ക് നല്‍കി കബളിപ്പിച്ചു എന്ന കേസില്‍ ബി.ഡി.ജെ.എസ് നേതാവും എൻ.ഡി.എ കേരള കൺവീനറുമായ തുഷാര്‍ വെള്ളാപ ്പള്ളിക്ക് എതിരായ ക്രിമിനല്‍ കേസ് യു.എ.ഇയിലെ അജ്മാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ തള്ളി. പരാതിക്കാരൻ നാസിൽ അബ്​ദ​ു ല്ല കേസിന് ആധാരമായി സമർപ്പിച്ച ചെക്കി​െൻറ കാലപ്പഴക്കം ചൂണ്ടിക്കാട്ടിയാണ് നടപടി. കേസിൽ ജാമ്യത്തിനിറങ്ങാനായി സമർപ്പിച്ച പാസ്പോർട്ട് തുഷാറിന് തിരിച്ചു കിട്ടി. പരാതിക്കാരന് വേണമെങ്കില്‍ കേസില്‍ സിവില്‍ നടപടികള്‍ തുടരാമെന്ന് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാൽ, നാസില്‍ അബ്​ദുല്ല ദുബൈ കോടതിയില്‍ നൽകിയ സിവില്‍കേസില്‍ തുഷാറിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം നേരത്തേ തള്ളിയിരുന്നു.

വർഷങ്ങൾക്കു മുമ്പ്​ തുഷാർ ദുബൈയിൽ നടത്തിയിരുന്ന ബോയിങ് കൺസ്ട്രക്​ഷന് വേണ്ടി ഉപകരാർ ജോലികൾ ചെയ്ത വകയിൽ ഒരു കോടി ദിർഹത്തോളം നൽകാനുണ്ടെന്ന് കാണിച്ചാണ് കൊടുങ്ങല്ലൂർ സ്വദേശി നാസിൽ അബ്​ദുല്ല കേസ് നൽകിയിരുന്നത്. റിയൽ എസ്​റ്റേറ്റ് ചർച്ചകൾക്കായി ദുബൈയിൽ എത്തിയ തുഷാറിനെ ആഗസ്​റ്റ്​ 20ന് ദുബൈയിലെ ഹോട്ടലിൽ വെച്ച് സി.െഎ.ഡി ഉദ്യോഗസ്ഥരെത്തി അറസ്​റ്റ്​ ചെയ്യുകയായിരുന്നു. തുടർന്ന് അജ്മാൻ ജയിലിലടക്കപ്പെട്ട ഇദ്ദേഹത്തിനു വൈകാതെ ജാമ്യം ലഭിച്ചു.

കേസ് ചർച്ച ചെയ്ത് കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്തിക്കാൻ തുഷാറും പരാതിക്കാരനും ആദ്യഘട്ടത്തിൽ ശ്രമിച്ചിരു​െന്നങ്കിലും പിന്നീട് ഇരുവരും തങ്ങളുടേതായ രീതിയിൽ മുന്നോട്ടുപോയി. അജ്മാനിലെ ക്രിമിനൽ കേസിനു പുറമെ, ദുബൈ കോടതിയിൽ സിവിൽ കേസും നാസിൽ അബ്​ദുല്ല ഫയൽ ചെയ്തു. അതിനിടെ തുഷാറി​െൻറ ചെക്ക് സംഘടിപ്പിക്കാൻ നാസിൽ സുഹൃത്തിനോട് പണം ആവശ്യപ്പെടുന്ന ശബ്​ദ​േരഖയും പുറത്തു വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thushar vellappallygulf newsmalayalam newscheque bounce caseajman court
News Summary - thushar vellappally cheque bounce case rejected-gulf news
Next Story