തുണ കുടുംബസംഗമം
text_fieldsതുണയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം
ഷാർജ: തേവലക്കര സ്വദേശികളുടെ യു.എ.ഇയിലെ പ്രവാസി കൂട്ടായ്മയായ തുണയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തക തൻസി ഹാഷിർ ഉദ്ഘാടനം ചെയ്തു. നെസ്നീൻ മേമൂൻ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് ഫിലിപ്പ് തരകൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിയാസ് ഖാൻ സ്വാഗതവും പ്രോഗ്രാം കൺവീനർ ബിജു തങ്കച്ചൻ നന്ദിയും പറഞ്ഞു.
ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിക്കുന്നവർക്കുള്ള തുണ ഹെൽത്ത് എക്സലൻസ് അവാർഡും വിദ്യാഭ്യാസ അവാർഡും വിതരണം ചെയ്തു. കലാപരിപാടികൾ, കെ.എൽ -45 സംഘം നാടൻപാട്ടുകൾ എന്നിവ മിഴിവേകി.
ജോൺസൺ കോശി വൈദ്യൻ, വിനു തങ്കച്ചൻ, അബ്ദുൽ ഹക്കീം, വി.ആർ. ഹരീഷ്, സുനിൽ വർഗീസ് വൈദ്യൻ, പ്രിൻസ് തരകൻ, അലക്സ് തോമസ് (ജിബി) എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

