നൂതന ശസ്ത്രക്രിയ രംഗത്ത് മുന്നേറി തുംബെ യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ
text_fieldsഅജ്മാൻ: യു.എ.ഇയിലെ വടക്കൻ എമിറേറ്റുകളിൽ നൂതന ശസ്ത്രക്രിയ പരിചരണ രംഗത്തെ പ്രധാന ലക്ഷ്യസ്ഥാനമായി അജ്മാനിലെ തുംബെ യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ. ആർത്തവവിരാമത്തിനുശേഷമുള്ള രക്തസ്രാവവും പെൽവിക് അസ്വസ്ഥതയും അനുഭവിച്ച 60 വയസ്സുള്ള സ്ത്രീക്ക് മികച്ച രീതിയിൽ ശസ്ത്രക്രിയ ഉറപ്പാക്കിയതാണ് അവസാന ഉദാഹരണം.
അഞ്ച് മാസത്തെ ഗർഭധാരണത്തിന് തുല്യമായ വലുപ്പമുള്ള വലിയ ഫൈബ്രോയിഡ് ഗർഭാശയമാണ് ഇവർക്ക് കണ്ടെത്തിയത്. ഒന്നിലധികം മെഡിക്കൽ സ്ഥാപനങ്ങൾ അവരോട് ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു. എന്നാൽ, മറ്റു ചില സങ്കീർണതകൾ കാരണം രോഗിയും കുടുംബവും അപകടസാധ്യതകളെക്കുറിച്ച് ആശങ്കയിലായിരുന്നു. അതേസമയം, തുംബെ യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ കൺസൾട്ടന്റായ ഡോ. അമൽ ഹസ്സൻ അബ്ദുൽഅസീസും സംഘവും വിജയകരമായി കീഹോൾ ശസ്ത്രക്രിയ വഴി ചികിത്സ പൂർത്തിയാക്കി. രോഗിയെ അടുത്ത ദിവസം തന്നെ ഡിസ്ചാർജ് ചെയ്യാനും അതിവേഗം പൂർണ ആരോഗ്യാവസ്ഥയിലേക്ക് മടങ്ങാനും സാധിച്ചു.
മറ്റൊരു കേസിൽ, ജെ-പ്ലാസ്മ സ്കിൻ ടൈറ്റനിങ് സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച നൂതന ‘വാസെർ’ അൾട്രാസോണിക് ലിപ്പോസക്ഷൻ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ വടക്കൻ എമിറേറ്റ്സിലെ ആദ്യത്തെ ആശുപത്രിയായും തുംബെ യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ മാറി. ആശുപത്രിയിലെ തുംബെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എസ്തെറ്റിക്സിലെ കൺസൾട്ടന്റായ പ്ലാസ്റ്റിക് സർജൻ ഡോ. ഫൈസൽ അമീറാണ് ഈ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ഏറ്റവും മികച്ച സാങ്കേതികവിദ്യ, പ്രാഗത്ഭ്യം, കാരുണ്യം എന്നിവ സംയോജിപ്പിച്ച് യു.എ.ഇയിൽ സുരക്ഷിതവും നൂതനവും രോഗി സൗഹൃദപരവുമായ ശസ്ത്രക്രിയകൾ നടത്തുമെന്ന ഞങ്ങളുടെ വാഗ്ദാനത്തിന്റെ തെളിവാണ് ഈ കേസുകളെന്ന് തുംബെ ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റും ബോർഡ് അംഗവുമായ അക്ബർ മൊയ്തീൻ തുംബെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

