തുംബെ മെഡിസിറ്റി ദുബൈ ഉദ്ഘാടനം ചെയ്തു
text_fieldsതുംബെ മെഡിസിറ്റി ദുബൈ ഉദ്ഘാടന ചടങ്ങിൽ തുംബെ ഗ്രൂപ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബെ മൊയ്തീൻ അടക്കമുള്ളവർ
ദുബൈ: തുംബെ ഗ്രൂപ്പിന്റെ വൻ അക്കാദമിക് ഹെൽത്ത്കെയർ പദ്ധതിയായ തുംബെ മെഡിസിറ്റി ദുബൈ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം, രോഗി പരിചരണം, ഗവേഷണം, ആൽട്ടർനേറ്റിവ് മെഡിസിൻ, ലാബ്, ഹോം കെയർ, നവീകരണം എന്നിവയെ ഒരൊറ്റ ഏകീകൃത മെഡിക്കൽ സിറ്റിയായി ഒരുമിപ്പിക്കുന്നതാണ് സംവിധാനം.
3000 വിദ്യാർഥികൾക്ക് പഠന സൗകര്യവും 1000 നേരിട്ടുള്ള തൊഴിലവസരങ്ങളും ദിനംപ്രതി 6000 പേർക്കുള്ള സൗകര്യങ്ങളും ലക്ഷ്യമിടുന്ന പദ്ധതി ‘സിറ്റി വിതിൻ എ സിറ്റി’ ആശയത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിയുടെ ദുബൈ കാമ്പസ്, തുംബെ യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ദുബൈ, അത്യാധുനിക ഗവേഷണ കേന്ദ്രങ്ങൾ, സിമുലേഷൻ ആൻഡ് സ്കിൽസ് ലാബുകൾ, സർജിക്കൽ ട്രെയിനിങ് സെന്ററുകൾ, ലബോറട്ടറികൾ, ഫാർമസികൾ, വെൽനസ് സംവിധാനങ്ങൾ, ഹോം കെയർ സേവനങ്ങൾ, മെഡിക്കൽ ടൂറിസം സൗകര്യങ്ങൾ എന്നിവയാണ് മെഡിസിറ്റിയുടെ പ്രധാന ഘടകങ്ങൾ.
വിദ്യാഭ്യാസവും ചികിത്സയും ഗവേഷണവും ഒരുമിച്ച് വളരുമ്പോഴാണ് യഥാർഥ ആരോഗ്യ വ്യവസ്ഥ സൃഷ്ടിക്കപ്പെടുന്നതെന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച തുംബെ ഗ്രൂപ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബെ മൊയ്തീൻ പറഞ്ഞു. ആദ്യഘട്ടത്തിൽ ഡയാലിസിസ്, കാർഡിയോളജി, ഓർത്തോപീഡിക്സ്, റീഹാബിലിറ്റേഷൻ എന്നീ വിഭാഗങ്ങളോടെയാണ് തുംബെ യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ദുബൈ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് മൾട്ടി-സ്പെഷാലിറ്റി അക്കാദമിക് ആശുപത്രിയായി ഇത് വികസിപ്പിക്കും.
ദുബൈ-ഷാർജ അതിർത്തിയിലെ അൽ ഖുസൈസിലെ തന്ത്രപ്രധാനമായ സ്ഥാനത്താണ് പദ്ധതി സ്ഥിതി ചെയ്യുന്നത്. വിവരങ്ങൾക്ക്: www.thumbaymedicity.com.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

