രോഗപ്രതിരോധ കാമ്പയിനുമായി തുംബൈ ലാബ്
text_fieldsതുംബൈ സമ്മർ ഹെൽത്ത് ഫെസ്റ്റിവലിെൻറ ഭാഗമായി ഹെൽത്ത് ചെക്ക് അപ്പ് പാക്കേജ് അവതരിപ്പിക്കുന്നു
ദുബൈ: രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് വരാതെ സൂക്ഷിക്കലാണ് എന്ന സന്ദേശമുയർത്തി പ്രതിരോധ കാമ്പയിനുമായി തുംബൈ ലാബ്. യു.എ.ഇ നിവാസികളുടെ ആരോഗ്യവും പ്രതിരോധ ശേഷിയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ കാമ്പയിൻ. ഇതുമായി ബന്ധപ്പെട്ട് 90 ശതമാനം കിഴിവോടെ പ്രത്യേക സ്ക്രീനിങ് പാക്കേജും സ്പെഷ്യൽ ഹെൽത്ത് ചെക്കപ്പും അവതരിപ്പിച്ചു.
മുൻകൂട്ടിയുള്ള സ്ക്രീനിങുകളും പതിവ് ആരോഗ്യ പരിശോധനകളും ആരോഗ്യസംരക്ഷണത്തിൽ നിർണായക പങ്ക് വഹിക്കുന്നതായി തുംബൈ ലാബ്സ് ഡയറക്ടർ ഡോ. നാസർ പർവേസ് പറഞ്ഞു. ആരോഗ്യമള്ളവർക്ക് ജീവിത ശൈലീ രോഗങ്ങൾക്കും അണുബാധക്കും സാധ്യത കുറവാണ്. ജനങ്ങൾക്ക് പ്രചോദനമേകാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ളവർക്ക് പ്രത്യേക പാക്കേജാണ് കാമ്പയിെൻറ ഭാഗമായി നൽകുന്നത്. ഓൺലൈൻ സമ്മർ ഹെൽത്ത് ഫെസ്റ്റിവലിെൻറ ഭാഗമായി ഹെൽത്ത് പാക്കേജിന് 90 ശതമാനം കിഴിവ് ലഭിക്കും. തുംബൈയുടെ വെബ്സൈറ്റ് വഴി (/festival.thumbay.com/services/thumbay-labs) ഈ പാക്കേജ് സ്വന്തമാക്കാം. 15 പരിശോധനകൾ ഉൾക്കൊള്ളുന്ന 1500 ദിർഹമിെൻറ പാക്കേജ് 75 ദിർഹമിന് ലഭിക്കും. സി.ബി.സി, ലിപിഡ് പ്രൊഫൈൽ, യൂറിയ, ബിലിറൂബിൻ ടോട്ടൽ, ടി.എസ്.എച്ച്, വിറ്റാമിൻ ഡി, എച്ച്.ബി.എ 1 സി തുടങ്ങിയവ പാക്കേജിൽ ഉൾപെടുന്നു.
കുട്ടികൾ, മുതിർന്നവർ, സ്ത്രീകൾ, പുരുഷൻമാർ തുടങ്ങിയവർക്കുള്ള വെൽനസ് പാക്കേജ് 199 ദിർഹമാണ്. 60-70 വ്യത്യസ്ത ടെസ്റ്റുകൾ ഇതിൽപെടും. കൂടുതൽ വിവരങ്ങൾക്ക് തുംബൈ ലാബിെൻറ കസ്റ്റമർ കെയറുമായി ബന്ധെപടാം. ഫോൺ: 04 6030555, 05 66806455 (വാട്സാപ്പ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

