തുംബെ ഗ്രൂപ് ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നു
text_fieldsവാർഷിക ആരോഗ്യ പുരസ്കാരത്തിന്റെ പോസ്റ്റർ തുംബൈ ഗ്രൂപ് ചെയർമാൻ ഡോ. തുംബെ മൊയ്തീൻ പ്രകാശനം ചെയ്യുന്നു
ദുബൈ: തുംബെ മീഡിയയുമായി ചേർന്ന് ഹെൽത്ത് മാഗസിൻ നൽകുന്ന വാർഷിക ആരോഗ്യ പുരസ്കാരം 2025ലേക്ക് നാമനിർദേശം ക്ഷണിച്ചു. യു.എ.ഇയിലെ ആരോഗ്യ പരിചരണ രംഗത്തുള്ളവരെ ആദരിക്കുന്ന ഏറ്റവും മികച്ച വേദിയായിരിക്കും പുരസ്കാര ചടങ്ങെന്ന് തുംബെ ഗ്രൂപ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
വ്യത്യസ്ത ആരോഗ്യ വിഭാഗങ്ങളിലായി മികച്ച പ്രകടനം കാഴ്ചവെച്ച 46 പേർക്കൊപ്പം യു.എ.ഇ പൗരന്മാരായ 15 ആരോഗ്യ പ്രവർത്തകരെയും ചടങ്ങിൽ ആദരിക്കും. ഒക്ടോബർ ഒമ്പതിന് രാവിലെ 11ന് ദുബൈ ഗ്രാൻഡ് ഹയാത്ത് ദുബൈയിൽവെച്ചാണ് പുരസ്കാര പ്രഖ്യാപനം. ആരോഗ്യ സേവനം, ശസ്ത്രക്രിയ നേട്ടങ്ങൾ, ആരോഗ്യ മേഖലയിലെ നവീകരണം, രോഗീ പരിചരണം, ആരോഗ്യ വിദ്യാഭ്യാസം തുടങ്ങി 46 വിഭാഗങ്ങളിൽനിന്ന് നേട്ടങ്ങൾ കൈവരിച്ചവർക്കാണ് പുരസ്കാരങ്ങൾ നൽകുക.
ഇതാദ്യമായാണ് 15 ഇമാറാത്തി ആരോഗ്യ വിദഗ്ധർക്ക് അവാർഡ് നൽകുന്നതെന്ന് തുംബെ മീഡിയ ചീഫ് ഓപറേറ്റിങ് ഓഫിസർ വിഗ്നേഷ് എസ്. ഉനട്കത് പറഞ്ഞു. നാമനിർദേശങ്ങൾ https://www.healthmagazine.ae/awards/ എന്ന ലിങ്കിലൂടെ അയക്കാം. നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 20 ആണ്. മുതിർന്ന ആരോഗ്യ വിദഗ്ധർ, അക്കാഡമിസ്റ്റുകൾ, വ്യവസായ പ്രമുഖർ എന്നിവരടങ്ങിയ സ്വതന്ത്ര ജൂറി പാനലായിരിക്കും നാമനിർദേശങ്ങൾ വിലയിരുത്തുക. തുടർന്ന് ഒക്ടോബർ ഒമ്പതിന് നടക്കുന്ന വേദിയിൽ ജേതാക്കളെ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

