ജീവനക്കാരുടെ ക്ഷേമം; ‘തുംബെ കെയേഴ്സ്’ പ്രഖ്യാപിച്ച് തുംബെ ഗ്രൂപ്പ്
text_fieldsതുംബെ കെയേഴ്സ് പദ്ധതി പ്രഖ്യാപനച്ചടങ്ങ്
ദുബൈ: ജീവനക്കാരുടെ ജീവിതനിലവാരം ഉയർത്താനും അവസരങ്ങൾ വർധിപ്പിക്കാനും ദീർഘകാല സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനുമായി ‘തുംബെ കെയേഴ്സ്’ എന്ന പേരിൽ പുതിയ സംരംഭം പ്രഖ്യാപിച്ച് തുംബെ ഗ്രൂപ്പ്. ആരോഗ്യ-സാമ്പത്തിക സുരക്ഷ, വിദ്യാഭ്യാസ പിന്തുണ, ക്ഷേമം, അംഗീകാരം, നേതൃത്വ വികസനം എന്നിവയെ ഒരു കുടക്കീഴിൽ ഒരുമിച്ചുകൊണ്ടുവരുന്നതാണ് പുതിയ പദ്ധതി. തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബെ മൊയ്തീന്റെ ദീർഘവീക്ഷണത്തിന് കീഴിൽ വിഭാവനം ചെയ്തതാണ് പദ്ധതി. ജീവനക്കാർക്ക് തുംബെ ഹെൽത്ത് കെയറിൽ സൗജന്യ മെഡിക്കൽ ചെക്കപ്പുകൾ, ലാബുകളിൽ സൗജന്യ രക്തപരിശോധന, തുംബൈ ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ്, നാല് മാസം കൂടുമ്പോൾ ബോഡി ചെക്കപ്പുകൾ, ബോഡി ആൻഡ് സോൾ ഹെൽത്ത് ക്ലബ്, സ്പാ എന്നിവയിൽ സൗജന്യ ഹെൽത്ത് ക്ലബ് മെംബർഷിപ്പും കോംപ്ലിമെന്ററി ഗ്രൂമിങ് ആൻഡ് വെൽനെസ് സർവിസുകൾ, ലൈഫ് ആൻഡ് വർക്ക്മെൻസ് കോംപൻസേഷൻ ഇൻഷുറൻസ് എന്നിവയാണ് തുംബെ കെയേഴ്സ് വഴി ജീവനക്കാർക്ക് ലഭ്യമാവുക.
അതോടൊപ്പം ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് സ്കോളർഷിപ്പുകൾ, തുംബെ കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് എ.ഐ ഇൻ ഹെൽത്ത്കെയർ എന്നിവ വഴി പുതുതലമുറക്ക് സൗജന്യ ലീഡർഷിപ് പരിശീലനം എന്നിവയിലൂടെ ജീവനക്കാരുടെ കുടുംബങ്ങൾക്കും വരുംതലമുറുകൾക്കുമായി വിദ്യാഭ്യാസം, വളർച്ച, നേതൃത്വം എന്നീ മേഖലകളിൽകൂടി നിക്ഷേപം വ്യാപിച്ചിരിക്കുകയാണ്.
കൂടാതെ പ്രകടനം അടിസ്ഥാനമാക്കി ഇൻസെന്റിവുകൾ, ദീർഘകാലമായി പ്രവർത്തിക്കുന്ന അംഗങ്ങൾക്ക് എക്സ്ക്ലൂസിവ് ബെനിഫിറ്റുകൾ, വാർഷിക ബോണസ്, വിവിധ തുംബെ ഔട്ട്ലറ്റുകളിൽ സബ്സിഡി നിരക്കുകൾ എന്നിവയും പദ്ധതിയും ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

