Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൃത്താല മണ്ഡലം കൺവെൻഷൻ

തൃത്താല മണ്ഡലം കൺവെൻഷൻ

text_fields
bookmark_border
തൃത്താല മണ്ഡലം കൺവെൻഷൻ
cancel
camera_alt

തൃത്താല മണ്ഡലം യു.ഡി.എഫ്​ കൺവെൻഷനിൽ പ​ങ്കെടുത്തവർ

ദുബൈ: ഒരു കാരണവശാലും പിണറായി സർക്കാരിന് ഭരണത്തുടർച്ച ഉണ്ടാകാൻ അവസരം നൽകരുതെന്ന് യു.ഡി.എഫ് യു.എ.ഇ ജനറൽ കൺവീനർ പുന്നക്കൻ മുഹമ്മദലി. തൃത്താല മണ്ഡലം യു.എ.ഇ യു.ഡി.എഫ് പ്രവർത്തക കൺവെൻഷൻ ദുബൈ കെ.എം.സി.സി.ഹാളിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃത്താല യു.എ.ഇ യു.ഡി.എഫ് ചെയർമാൻ സാദത്ത് അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ഇസ്മായിൽ ഏറാമല മുഖ്യ പ്രഭാഷണം നടത്തി. സ്ഥാനാർഥി വി.ടി ബൽറാം സദസുമായി ഓൺ ലൈനിലൂടെ സംവദിച്ചു.

ചടങ്ങിൽ ഇൻകാസ്, കെ.എം.സി.സി നേതാക്കളായ ഷാജി കാസിമി,മുഹമ്മദ് പട്ടാമ്പി, നാസർ അൽദാന,ഫൈസൽ തുറക്കൽ, ആരിഫ് ഒറവിൽ, ടി.കെ മുഹമ്മദ് കുട്ടി, ഉമ്മർ തട്ടത്താഴത്, ഗഫൂർ കെ.ടി , ഷെജീർ ഏഷ്യാഡ്‌, ഫൈസൽ തിരുമിറ്റക്കോട്, ഗിരീഷ് മേനോൻ, അഹമ്മദുണ്ണി, റഹ്മത് അബ്ദുൽ മജീദ് എന്നിവർ ആശംസകൾ നേർന്നു. കൺവീനർ മഹ്‌റൂഫ് കൊഴിക്കര സ്വാഗതവും റസാഖ് കുമ്പിടി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsThrithala ConstituancyUAEConventions
News Summary - Thrithala Constituent Convention
Next Story