തൃശൂർ സൂപ്പർ ലീഗ് സീസൺ 3: കൊടുങ്ങല്ലൂർ കിങ്സ് ചാമ്പ്യന്മാർ
text_fieldsതൃശൂർ സൂപ്പർ ലീഗ് സീസൺ 3യിൽ ജേതാക്കളായ
കൊടുങ്ങല്ലൂർ കിങ്സ് ടീം
ദുബൈ: യു.എ.ഇ തൃശൂർ ക്രിക്കറ്റേഴ്സ് കൂട്ടായ്മ സംഘടിപ്പിച്ച തൃശൂർ സൂപ്പർ ലീഗ് സീസൺ 3യിൽ കൊടുങ്ങല്ലൂർ കിങ്സ് ചാമ്പ്യന്മാരായി. ഹംറ ട്രിപ് എടക്കഴിയൂരാണ് റണ്ണേഴ്സ് അപ്പ്. ഈ മാസം 14ന് ഷാർജ സ്കൈലൈൻ സർവകലാശാല ഗ്രൗണ്ടില് നടന്ന ടൂർണമെന്റിൽ വിവിധയിടങ്ങളിൽ നിന്നായി 16 ടീമുകൾ പങ്കെടുത്തു.
ഹംറ ട്രിപ് എടക്കഴിയൂരിന്റെ ഷജാർ ആണ് ടൂർണമെന്റിലെ മികച്ച താരം. സിവ സ്ട്രൈക്കേഴ്സിന്റെ ഷമ്മാസ് മികച്ച ബാറ്റ്സ്മാനായും കൊടുങ്ങല്ലൂർ കിങ്സിന്റെ റിഫാസ് ബൗളിങ് നിരയിലെ കേമനുമായി തിരഞ്ഞെടുക്കപ്പെട്ടു. മൈഗ്രേഷൻ ലിങ്ക് പാവറട്ടി ഫെയർ പ്ലേ അവാർഡ് കരസ്ഥമാക്കി. ടി.എസ്.എൽ സീസൺ 3 കൺവീനർ ഇസ്മായിൽ പൊടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ഇസ്മായിൽ വെന്മേനാട്, രൂപേഷ് രവി, ഷാഹുൽ ഹമീദ് കാക്കശ്ശേരി, ബക്കർ തളി, സുഹൈൽ, ജിയാസ്, കണ്ണൻ, മണികണ്ഠൻ, സലീം, സിറാജ്, റെജിൻ എന്നിവര് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

