തൃശൂർ സൂപ്പർ ലീഗ് ക്രിക്കറ്റ് ലീഗിന് സമാപനം
text_fieldsതൃശൂർ സൂപ്പർ ലീഗ് ക്രിക്കറ്റ് ലീഗ് അഞ്ചാം സീസൺ ജേതാക്കൾ
ദുബൈ: യു.എ.ഇ തൃശൂർ ക്രിക്കറ്റേഴ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഷാർജയിലെ ഡി.സി.എസ് അരീന ഗ്രൗണ്ടിൽ നവംബർ 30ന് നടന്ന തൃശൂർ സൂപ്പർ ലീഗ് ക്രിക്കറ്റ് സീസൺ 5ൽ തൃശൂരിലെ 16 ടീമുകൾ ഏറ്റുമുട്ടി. ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ ഷാഹി തൃശൂർ ടസ്കേഴ്സ് കിരീടം ചൂടി. ഫൈനലിൽ ഇക്കോസ് അൽ മദീന എടക്കഴിയൂരിനെയാണ് പരാജയപ്പെടുത്തിയത്.
റിബൽസ് അരിയന്നൂരിന്റെ സുജിത്ത് എട്ടുമന മികച്ച കളിക്കാരനും മികച്ച ബാറ്ററുമായി. ഷാഹി തൃശൂർ ടസ്കേഴ്സിന്റെ സുമേഷ് സുബ്രമണ്യനാണ് മികച്ച ബൗളർ. മൈഗ്രേഷൻ ലിങ്കിന്റെ ഫാറൂഖ് മികച്ച ഫീൽഡറും രാഹുൽ അംബ്രോ മികച്ച ക്യാപ്റ്റനുമായി.
എമർജിങ് പ്ലെയറായി അൽസാഹി പാക്ക് വടക്കാഞ്ചേരിയുടെ മഷൂഖിനെയും ലെജൻഡറി പ്ലെയറായി എം.സി.സി ചെറ്റുവയുടെ മുഹമ്മദ് അമിനെയും പ്രഖ്യാപിച്ചു. കുടുംബങ്ങൾക്കും കുട്ടികൾക്കും വിനോദമായി ഒരുക്കിയ ‘ഒഗേര ഫൺ ഡേ’ കാർണിവൽ ഗെയിമുകളും സമ്മാനങ്ങളും കൊണ്ട് ശ്രദ്ധനേടി.
സമ്മാനദാനം മൈഗ്രേഷൻ ലിങ്ക് ഉടമ സുഹൈൽ നിർവഹിച്ചു. ഇസ്മയിൽ വെന്മേനാട്, രൂപേഷ് രവി, ഷാഹുൽ ഹമീദ് കാക്കശ്ശേരി, ബക്കർ തളി, സുഹൈൽ, ജിയാസ്, മണികണ്ഠൻ, സലീം, രാകേഷ്, റെജിൻ എന്നിവരാണ് ടി.എസ്.എൽ കമ്മിറ്റിയിൽ ഉൾപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

