തൃശൂർ സൂപ്പർ ലീഗ് സമാപിച്ചു
text_fieldsതൃശൂർ സൂപ്പർ ലീഗ് നാലാം സീസണിൽ ചാമ്പ്യന്മാരായ വൾക്കാൻ ഇരിഞ്ഞാലക്കുട ടീം
ദുബൈ: യു.എ.ഇ തൃശൂർ ക്രിക്കറ്റേഴ്സ് കൂട്ടായ്മ സംഘടിപ്പിച്ച തൃശൂർ സൂപ്പർ ലീഗ് നാലാം സീസണിൽ വൾക്കാൻ ഇരിഞ്ഞാലക്കുട ചാമ്പ്യന്മാരായി. റിബൽസ് അരിയന്നൂർ റണ്ണേഴ്സ് അപ്പ് ആയി.
ഷാർജ സ്കൈലൈൻ സർവകലാശാല ഗ്രൗണ്ടില് നടന്ന ടൂർണമെന്റിൽ 16 ടീമുകളാണ് മാറ്റുരച്ചത്. വൾക്കാൻ ഇരിഞ്ഞാലക്കുട ടീമിന്റെ വിഷ്ണു മുകുന്ദൻ ടൂർണമെന്റിലെ മികച്ച കളിക്കാരനും ബാറ്റ്സ്മാനുമായി തിരഞ്ഞെടുക്കപ്പെട്ടു.
ടി.എസ്.എൽ കമ്മിറ്റി അംഗം ബക്കർ തളിയും സുഹൈൽ ശംസിയും ചേർന്ന് വിജയികൾക്കുള്ള സമ്മാനങ്ങളും ട്രോഫികളും കൈമാറി. ഇസ്മയിൽ വെന്മേനാട്, രൂപേഷ് രവി, ഷാഹുൽ ഹമീദ് കാക്കശ്ശേരി, ബക്കർ തളി, സുഹൈൽ, ജിയാസ്, മണികണ്ഠൻ, സലീം, രാകേഷ് (കണ്ണൻ) എന്നിവര് ടൂർണമെന്റിന് നേതൃത്വം നൽകി
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

