ആവേശം നിറച്ച് 'മ്മടെ തൃശ്ശൂര്‍ പൂരം'
text_fieldsദുബൈ ഇത്തിസലാത്ത് അക്കാദമി മൈതാനിയിൽ നടന്ന ‘മ്മടെ തൃശൂര്‍ പൂരം’ കാഴ്ചകൾ
ദുബൈ: പ്രവാസലോകത്തെ പൂരപ്രേമികളുടെ മനസ്സിൽ ആവേശം നിറച്ച് 'മ്മടെ തൃശൂര്‍ പൂരം'. ദുബൈ ഇത്തിസലാത്ത് അക്കാദമിയെ അക്ഷരാർഥത്തിൽ പൂരപ്പറമ്പാക്കിയാണ് താളമേളങ്ങളുടെ അകമ്പടിയോടെ നടന്ന പൂരം സമാപിച്ചത്.
ആവേശത്തോടെ ആയിരക്കണക്കിനാളുകളാണ് 'മ്മടെ തൃശൂരും' ഇക്വിറ്റി പ്ലസ് അഡ്വർടൈസിങും സംഘിപ്പിച്ചപ്രവാസി പൂരത്തിന് ഒഴുകിയെത്തിയത്. കൊടിയേറ്റം, ഇരുകോല് പഞ്ചാരി മേളം, മഠത്തില്‍വരവു പഞ്ചവാദ്യം, കാവടിയാട്ടം, നാദസ്വരം, ഇലഞ്ഞിത്തറ പാണ്ടി മേളം, ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, ലൈവ് ബാന്‍ഡ്, കൊടിയിറക്കം എന്നിവ പൂരപ്പറമ്പില്‍ അരങ്ങേറി.
മേളലയങ്ങളുടെ വാദ്യഘോഷപ്പെരുമയിൽ ആര്‍ത്തിരമ്പുന്ന ജനസാഗരത്തോടൊപ്പം,100ഇല് അധികം വാദ്യകലാകാരന്മാരെ അണിനിരത്തി വിണ്ണില്‍നിന്ന് താളക്രമങ്ങളെ വിരല്‍ത്തുമ്പില്‍ സംയോജിപ്പിച്ച് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ പ്രവാസ ലോകത്ത് ആദ്യമായൊരുക്കിയ മട്ടന്നൂര്‍ സ്പെഷല്‍ ഇരുകോല് പഞ്ചാരി മേളം കാണികളെ അക്ഷരാർഥത്തില്‍ തൃശൂരിലെ പൂരപ്പറമ്പിലെത്തിച്ചു.
പ്രവാസലോകത്ത് ആദ്യമായി പഞ്ചവാദ്യം അവതരിപ്പിച്ച പറക്കാട് തങ്കപ്പന്മാരാരുടെ മേജര്‍ സെറ്റ് പഞ്ചവാദ്യവും ഈ തവണത്തെ പൂരത്തിന്റെ പ്രധാന ആകര്‍ഷണമായി. 100ലല് അധികം കലാകാരന്മാരെ അണിനിരത്തി പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തില്‍ അരങ്ങേറിയ ലോക പ്രശസ്തമായ ഇലഞ്ഞിത്തറ പാണ്ടി മേളം കാണികള്‍ക്ക് മറ്റൊരു വിരുന്നായി. സൂരജ് സന്തോഷും നിത്യാ മാമനും ഒരുമിച്ച ലൈവ് ബാന്‍ഡ് മ്യൂസിക് നൈറ്റും 'മ്മടെ തൃശൂര്‍ പൂര' നഗരിയിൽ കാണികളെ ത്രസിപ്പിച്ചു.
നിക്കായ് ആണ് 'മ്മടെ പൂര'ത്തിന്റെ ടൈറ്റിൽ സ്പോൺസർ. ജി.ആർ.ബി പ്യൂവർ ഗീ, ഇഗ്ലൂ ഐസ് ക്രീംസ്, ഫിൽമി, ആഡ്സ്പീക്ക് ഇവന്റ്സ്, ഹോട്പാക്ക് തുടങ്ങിയവ അസോസിയേറ്റ് സ്പോൺസർമാരാണ്. ബാക്ക് വാട്ടേഴ്സ് റസ്റ്റാറന്റ് ഉമ്മുല്‍ഖുവൈനാണ് റസ്റ്റാറന്റ് പാർട്ണർ. 'ഗൾഫ് മാധ്യമം', ഹിറ്റ് 96.7, ഡെയ്ലി ഹണ്ട്, സീ കേരളം എന്നിവയാണ് മീഡിയ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

