Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽഐനിൽ വാഹനാപകടത്തിൽ...

അൽഐനിൽ വാഹനാപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു

text_fields
bookmark_border
അൽഐനിൽ വാഹനാപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു
cancel

അൽഐൻ: അൽഐനിലുണ്ടായ വാഹനാപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു. ചെന്ത്രാപ്പിന്നി ചാമക്കാല തലശേരിക്കാരൻ വീട്ടിൽ അസീം അബ്​ദുൽ ലത്തീഫാണ്​ (37) മരിച്ചത്​.

വെള്ളിയാഴ്​ച വൈകുന്നേരം കുടുംബ സമേതം അൽഐനിൽ പോയി മടങ്ങി വരവെയാണ്​ അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്തി​െൻറ വാഹനം വരുന്നവഴിയിൽ​ കേടായിരുന്നു. ഈ വാഹനം നോക്കാനായി മറ്റൊരു വാഹനത്തിൽ പോയപ്പോൾ​ കാർ മറിഞ്ഞാണ്​ അപകടം​.

പിതാവ്​: അബ്​ദുൽ ലത്തീഫ്​. മാതാവ്​: സാജിത. ഭാര്യ: ഹിബ അസീം. മൃതദേഹം അൽഐൻ ആശുപത്രിയിൽ. നാട്ടിലെത്തിച്ച്​ ഖബറടക്കാൻ ശ്രമിക്കുകയാണെന്ന്​​​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obit NewsAl Ain
News Summary - thrissur native died in road accident
Next Story