Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൃശൂർ സ്വദേശി...

തൃശൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി

text_fields
bookmark_border
തൃശൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി
cancel

അബൂദബി: തൃശൂർ സ്വദേശി അബൂദബി മുസഫയിൽ നിര്യാതനായി. പഴഞ്ഞി കാട്ടാകാമ്പാൽ പെരും തുരുത്തിയിലെ പരേതനായ മുത്തേടത്ത് മുഹമ്മദി​​​െൻറ മകൻ സൈനുദ്ദീൻ (51) ആണ് മരിച്ചത്. അബൂദബി റൊമാന വാട്ടർ കമ്പനിയിൽ പത്ത്​ വർഷത്തോളമായി സെയിൽമാനായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം രാത്രി തറാവീഹ് നമസ്​കാരം കഴിഞ്ഞ് മുസഫയിലെ മുറിയിലെത്തിയ ഉടൻ കുഴഞ്ഞ് വീഴുകയായിരുന്നു. ഹൃ​േ​ദ്രാഗമാണ് മരണ കാരണം.

മാർച്ച് 23നാണ്​ മൂത്ത മകൾ ഷമീമ തസ്നിയുടെ  വിവാഹം കഴിഞ്ഞത്​. വിവാഹത്തിൽ പ​െങ്കടുത്ത്​  ഒരു മാസം മുമ്പാണ് സൈനുദ്ദീൻ തിരിച്ചെത്തിയത്. സുബൈദയാണ് ഭാര്യ. ഷമീമ.  തസ്നിയെ കൂടാതെ വിദ്യാർഥികളായ ബിസ്മിയ, റംഷിയ, ജാസ്മിൻ എന്നിവർ മക്കളാണ്. മരുമകൻ: അർഷാദ് മാണൂർ. 

അബൂദബി ശൈഖ് ഖലീഫ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ശനിയാഴ്​ച രാത്രി നാട്ടിലേക്ക്​ കൊണ്ടുപോയി ഞായറാഴ്​ച രാവിലെ 7.30ഒാടെ പെരും തുരുത്തി ജുമാമസ്ജിദിൽ ഖബർസ്​ഥാനിൽ ഖബറടക്കുമെന്ന്​ കെ.എം.സി.സി പ്രവർത്തകർ അറിയിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiThrissur News
News Summary - thrissur native dead in abu dhabi
Next Story