തൃശൂർ ലെജെൻഡ്സ് കപ്പ് ടൂർണമെൻറ് സംഘടിപ്പിച്ചു
text_fieldsഷാർജ: യു.എ.ഇ തൃശൂർ ക്രിക്കറ്റേർസ് കൂട്ടായ്മ 40ന് മുകളിൽ പ്രായമുള്ള തൃശൂർ സ്വദേശികളായ പ്രവാസികൾക്കായി ഷാർജ ജെ.എം.ആർ ഗ്രൗണ്ടില്‍ തൃശൂർ ലെജെൻഡ്സ് കപ്പ് സീസൺ 3 സംഘടിപ്പിച്ചു. ടൂർണമെന്‍റിൽ ചലഞ്ചേഴ്സ് പട്ടിക്കര ചാമ്പ്യന്മാരായി. അൽ മദീന ബ്ലോക്ക് ഗയ്‌സ് ചാവക്കാട് റണ്ണേഴ്സ് അപ്പ് ആയി.
ആദിൽ യൂസഫ് ചോക്കോ ലെമൺ മരത്തംകോടിന്‍റെ പി.ആർ കണ്ണൻ ടൂർമെൻറിലെ മികച്ച കളിക്കാരനും ബാറ്റ്സ്മാനുമായി. അൽ മദീന ബ്ലോക്ക് ഗയ്‌സ് ചാവക്കാടിന്‍റെ തൗഫീഖ് മികച്ച ബൗളറായി.
ആദിൽ യൂസുഫ് ടൈപ്പിങ് സി.ഇ.ഒ ഷാജഹാൻ വലിയകത്ത് വിജയികൾക്കുള്ള ട്രോഫിയും മെഡലുകളും വിതരണം ചെയ്തു. ഇസ്മയിൽ വെന്മേനാട്, രൂപേഷ് രവി, ഷാഹുൽ ഹമീദ് കാക്കശ്ശേരി, സുഹൈൽ, ജിയാസ്, മണികണ്ഠൻ, ബക്കർ തളി, സലീം, കണ്ണൻ എന്നിവരടങ്ങുന്ന ടി.എസ്.എൽ കമ്മിറ്റിയാണ് ലെജൻഡ്സ് കപ്പ് ടൂർണമെൻറിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

