അക്കാഫ് ഇവന്റ്സ് കലോത്സവം തൃശൂർ കേരളവർമ കോളജ് ജേതാക്കൾ
text_fieldsഅക്കാഫ് ഇവന്റ്സിന്റെ കാമ്പസ് ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ‘അക്കാഫ്
കലോത്സവം’
ദുബൈ: അക്കാഫ് ഇവന്റ്സിന്റെ കാമ്പസ് ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ‘അക്കാഫ് കലോത്സവം’ ഇത്തിസലാത്ത് അക്കാദമിയിൽ നടന്നു. കൃഷി മന്ത്രി പി. പ്രസാദ് കലാമേള ഉദ്ഘാടനം ചെയ്തു.
തൃശൂർ കേരളവർമ കോളജ് ഒന്നാം സ്ഥാനം നേടി. അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, മറ്റ് ഭാരവാഹികളായ അനൂപ് അനിൽ ദേവൻ, അഡ്വ. ബക്കർ അലി, അഡ്വ. ഹാഷിക്, ശ്യാം വിശ്വനാഥൻ, അമീർ കല്ലത്ര, കെ.വി മനോജ്, വി.സി. മനോജ്, ഷക്കീർ ഹുസൈൻ, രഞ്ജിത് കോടോത്ത്, ഫിറോസ് അബ്ദുല്ല, ഷിബു മുഹമ്മദ്, ജാഫർ കണ്ണാട്ട്, റാണി സുധീർ, വിദ്യ പുതുശ്ശേരി, രശ്മി ഐസക്, സിന്ധു ജയറാം, പ്രതാപ് നായർ എന്നിവർ നേതൃത്വം നൽകി. പൂക്കള മത്സരത്തിൽ സെന്റ് തോമസ് കോളജും പായസ മത്സരത്തിൽ അജിത വിജയനും ഒന്നാം സ്ഥാനം നേടി. സംഘനൃത്തത്തിൽ സെന്റ് അലോഷ്യസ് കോളജ് ഒന്നാമതെത്തി.
തിരുവാതിര മത്സരത്തിൽ ബാർട്ടൺ ഹിൽ കോളജിനാണ് ഒന്നാം സ്ഥാനം.
സംഘഗാനത്തിൽ മഹാരാജ ടെക്നോളോജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാമതെത്തി. കിഡ്സ് ഫാഷൻ ഷോയിൽ ദയാനബാ ദുആയും 10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളുടെ ഫാഷൻ ഷോയിൽ അപൂർവ രാജേഷും ഒന്നാം സ്ഥാനം നേടി. അക്കാഫ് ടാലന്റ് ബീറ്റ്സ് മത്സരത്തിൽ ഷിബിൻ ലാൽ സുന്ദരരാജനാണ് ഒന്നാം സ്ഥാനം.
ആഘോഷങ്ങളോടനുബന്ധിച്ച് ഓണസദ്യയും ഒരുക്കിയിരുന്നു. തുടർന്ന് അക്കാഫ് മ്യൂസിക്കൽ ബാൻഡ് അവതരിപ്പിച്ച ഗാനസന്ധ്യയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

