തൃശൂർ ഫെസ്റ്റ് എഡിഷൻ-2 ബ്രോഷർ പ്രകാശനം ചെയ്തു
text_fieldsഅജ്മാൻ : തൃശൂർ കെ.എം.സി.സി അജ്മാൻ തൃശൂർ ഫെസ്റ്റ് എഡിഷൻ 2ന്റെ ബ്രോഷർ പ്രകാശനം അജ്മാൻ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഫൈസൽ കരീം നിർവഹിച്ചു.
ചടങ്ങിൽ മുൻ സംസ്ഥാന പ്രസിഡന്റ് സലാം വലപ്പാട്, തൃശൂർ ജില്ല പ്രസിഡന്റ് നജീബ് ഗുരുവായൂർ, ജനറൽ സെക്രട്ടറി ഷാഹുൽ കരുവന്തല, ട്രഷറർ ടി.എച്ച്. ജലീൽ , സലാം ഹദീർ, സഫീർ വൈലത്തൂർ, സൈഫുദ്ദീൻ അച്ചപ്പുള്ളി, സിദ്ദീഖ് കൊടുങ്ങല്ലൂർ, കെ.എസ്. അലി, റസാക്ക് മഞ്ചേരി എന്നിവർ പങ്കെടുത്തു. ഫെബ്രുവരി 11ന് ഞായറാഴ്ച അജ്മാൻ വുഡ്ലം പാർക്ക് സ്കൂളിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിൽ കുട്ടികൾക്കും കുടുംബങ്ങൾക്കും പങ്കെടുക്കാവുന്ന വിവിധ കലാ കായിക മത്സരങ്ങളും വിനോദപരിപാടികളും ഉണ്ടായിരിക്കും.

