തൃശൂർ ജില്ല കെ.എം.സി.സി ഉംറ സംഘം യാത്രതിരിച്ചു
text_fieldsഉംറ സംഘത്തെ ദുബൈ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയാക്കുന്നു
ദുബൈ: ദുബൈ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഉംറ സംഘം യാത്ര പുറപ്പെട്ടു. ജില്ല മണ്ഡലം, ഭാരവാഹികളും കുടുംബാംഗങ്ങളും കെ.എം.സി.സി വളണ്ടിയർമാരുമാണ് യാത്ര സംഘത്തിലുള്ളത്. ഇതിൽ വളണ്ടിയർമാർക്കും നിർധനരായ പ്രവർത്തകർക്കും യാത്ര സൗജന്യമാണ്. ദുബൈ കെ.എം.സി.സിയിൽ നടന്ന യാത്രയയപ്പ് ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡന്റും മതകാര്യ വിഭാഗം ചെയർമാനുമായ ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് മുഖ്യാതിഥിയായിരുന്നു. ബീരാൻ ബാഖവി പ്രാർഥനക്ക് നേതൃത്വം നൽകി. ജില്ല പ്രസിഡന്റ് ജമാൽ മനയത്ത് ഓൺലൈനിലൂടെ സംസാരിച്ചു. ആക്ടിങ് പ്രസിഡന്റ് അബു ഷമീർ അധ്യക്ഷത വഹിച്ചു.
ജില്ല വൈസ് പ്രസിഡന്റ് അഷറഫ് കൊടുങ്ങല്ലൂർ, കബീർ ഒരുമനയൂർ, ഉമർ വരവൂർ, സെക്രട്ടറിമാരായ മുഹമ്മദ് അക്ബർ, ഷമീർ തൃശൂർ, മണ്ഡലം ഭാരവാഹികളായ സാദിഖ് തിരുവത്ര, ഷാഹിർ ചെറുതുരുത്തി എന്നിവർ യാത്ര സംഘത്തെ അനുഗമിക്കുന്നു.
സംസ്ഥാന പ്രവർത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട്, ജില്ല മണ്ഡലം ഭാരവാഹികളായ ജംഷീർ പാടൂർ, നൗഫൽ പുത്തൻപുരയിൽ, വനിത കെ.എം.സി.സി ജില്ല പ്രസിഡന്റ് റസിയ അബു ഷമീർ എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര സ്വാഗതവും സെക്രട്ടറി ഹനീഫ് തളിക്കുളം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

