തൃശൂർ സി.എച്ച് സെന്റർ സ്നേഹസംഗമം
text_fieldsദുബൈയിൽ നടന്ന തൃശൂർ സി.എച്ച് സെന്റർ സ്നേഹസംഗമം പി.ബി. അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: സി.എച്ച് സെന്ററുകൾ കേരളത്തിന്റെ ജീവകരുണ്യരംഗത്തെ മഹത്തായ അടയാളപ്പെടുത്തലാണെന്നും അത് തൃശൂരിലും യാതാർഥ്യമാകുന്നതോടെ ഒട്ടേറെപ്പേർക്ക് ആശ്വാസമേകാൻ കഴിയുമെന്നും ഫെബ്രുവരി 14ന് നടക്കുന്ന ഉദ്ഘാടനം പ്രൗഢമാക്കണമെന്നും തൃശൂർ സി.എച്ച് സെന്റർ പേട്രണും ഹോട്പാക് എം.ഡിയുമായ പി.ബി. അബ്ദുൽ ജബ്ബാർ പറഞ്ഞു.
ദുബൈയിൽ സംഘടിപ്പിച്ച സി.എച്ച് സെന്റർ സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂർ സി.എച്ച് സെന്റർ ചെയർമാൻ സി.എ. മുഹമദ് റഷീദ് മുഖ്യ പ്രഭാഷണം നടത്തി. സി.കെ. മജീദ്, ദുബൈ കെ.എം.സി.സി സെക്രട്ടറി സമദ് ചാമക്കാല എന്നിവർ സംഗമത്തിന് അഭിവാദ്യങ്ങൾ നേർന്നു.
ജില്ല കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.കെ. ഹുസൈൻ, ഷിയാസ് സുൽത്താൻ, മുഹമ്മദാലി ഹാജി എരുമപ്പെട്ടി, ഷംസുദീൻ കേച്ചേരി, നിസാം പ്രൊട്ടക്ടോൾ, സാദിഖ് വെള്ളാങ്ങല്ലൂർ, വനിതാ വിങ് ജനറൽ കൺവീനർ ഫസ്ന നബീൽ, ജില്ല ട്രഷറർ ബഷീർ വരവൂർ, അബുഷമീർ തുടങ്ങിയവർ സംസാരിച്ചു. സി.എച്ച് സെന്റർ ജനറല കൺവീനറും ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറിയുമായ ഗഫൂർ പട്ടിക്കറ സ്വാഗതവും കൺവീനർ മുഹമ്മ്ദ് വെട്ടുകാട് നന്ദിയും പറഞ്ഞു.
ഭാരവാഹികളായ ബഷീർ പെരിഞ്ഞനം, നൗഷാദ് ടി.എസ്, മുഹമ്മദ് ഹനീഫ് തളിക്കുളം, നൗഫൽ പുത്തൻപുരക്കൽ, ഉമ്മർ മുള്ളൂർക്കര, ഷമീർ പണിക്കത്ത്, അഷ്റഫ് കിള്ളിമംഗലം തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

