ഫൗണ്ടേഴ്സ് മെമ്മോറിയലിന് മൂന്നു വയസ്സ്
text_fieldsഅബൂദബിയിലെ സ്ഥാപക സ്മാരകം
അബൂദബി: തലസ്ഥാനത്തെ 'സ്ഥാപക സ്മാരകം' (ഫൗണ്ടേഴ്സ് മെമ്മോറിയൽ) മൂന്നാം വാർഷികം ആഘോഷിച്ചു.രാഷ്ട്രത്തിെൻറ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ നൂറാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിെൻറ നിത്യസ്മരണക്ക് ദേശീയ നാഴികക്കല്ലായി 2018ലാണ് ഇത് സ്ഥാപിച്ചത്. അബൂദബിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന സന്ദർശന കേന്ദ്രമാണ് ഈ സ്മാരകം. രാഷ്ട്രപിതാവിെൻറ സ്മാരകമായ ചാൻഡിലിയേഴ്സ്, വിശാലമായ ഹരിത ഇടങ്ങൾ, രാഷ്ട്രപിതാവിെൻറ ഒട്ടേറെ ഫോട്ടോകൾ ഉൾപ്പെടുന്ന സേവന കേന്ദ്രം എന്നിവ സന്ദർശകരെ ആകർഷിക്കുന്നു.
സ്ഥാപക സ്മാരകമായ 'തുരയ'യുടെ നടുവിൽ ചലനാത്മകമായ ത്രിമാന സവിശേഷതകളുള്ള നൂതന കലാസൃഷ്ടിയുണ്ട്. രാവിലെ ഒമ്പതുമുതൽ രാത്രി 10 വരെ ദിവസവും സന്ദർശകർക്ക് സൗജന്യ പ്രവേശനം അനുവദിക്കും. പ്രീ ബുക്കിങ്ങിനായി 02 4100100 എന്ന നമ്പറിൽ വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

