Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൂന്നുവയസ്സുകാരി...

മൂന്നുവയസ്സുകാരി ദാനിയ, ദുബൈ പൊലീസിലെ കുഞ്ഞു വളൻറിയർ

text_fields
bookmark_border
മൂന്നുവയസ്സുകാരി ദാനിയ, ദുബൈ പൊലീസിലെ കുഞ്ഞു വളൻറിയർ
cancel
camera_alt

ദാനിയ ഖാലിദ്​ 

ദുബൈ: പൊലീസി​െൻറ സാമൂഹിക പദ്ധതികളിലൊന്നായ 'പോസിറ്റിവ്​ സ്​പിരിറ്റി'​െൻറ ഭാഗമായി മൂന്നു വയസ്സുകാരി ദാനിയ ഖാലിദ്​. ഇതോടെ ദാനിയ​ ദുബൈ പൊലീസിനെ സഹായിക്കുന്ന വളന്‍റിയർമാരിൽ ഏറ്റവും പ്രായം കുറഞ്ഞയാളായി. തൊഴിലാളികൾക്ക്​ വെള്ളം, ഡ്രിങ്ക്​​സ്, കുട ​എന്നിവ വിതരണം ചെയ്യുന്നതിനാണ്​ പിതാവി​െൻറ നിർദേശത്തോടെ ദാനിയ പങ്കാളിയായത്​.

കുട്ടികളിൽ സന്നദ്ധപ്രവർത്തന മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമാണ്​ കുട്ടിയെ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കിയതെന്ന്​ 'പോസിറ്റിവ്​ സ്​പിരിറ്റ്​'പദ്ധതി ജനറൽ കോഓഡിനേറ്റർ ഫാത്തിമ ബുഹാജീർ പറഞ്ഞു. പൊലീസിനൊപ്പം സേവനം ചെയ്യാൻ ആഗ്രഹിക്കുന്നവർ രജിസ്​റ്റർ ചെയ്യേണ്ട വെബ്​സൈറ്റ്​ വഴിയാണ്​ ദാനിയ പദ്ധതിയിൽ ചേർന്നതെന്നും അവർ വ്യക്​തമാക്കി.

വളന്‍റിയർമാരുടെയും ഉപഭോക്​താക്കളുടെയും സുരക്ഷ ശ്രദ്ധിച്ച്​ എല്ലാവിധ കോവിഡ്​ മുൻകരുതലുകളും പാലിച്ചാണ്​ സേവനപ്രവർത്തനം ഒരുക്കുന്നത്​.

മകളിൽ സന്നദ്ധപ്രവർത്തനത്തി​െൻറയും സഹകരണത്തി​െൻറയും ആത്മാവ് പകരാൻ ആഗ്രഹിക്കുന്നതിനാലാണ്​ പദ്ധതിയിൽ പങ്കാളിയാക്കിയതെന്ന്​ ദാനിയയുടെ പിതാവ്​ ഖാലിദ്​ സാലിഹ്​ പറഞ്ഞു. സന്നദ്ധപ്രവർത്തനത്തിന്​ ദാനിയക്കൊപ്പം എല്ലായിടത്തും പിതാവും കൂടെ സഞ്ചരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai PoliceDaniachild volunteer
News Summary - Three-year-old Dania is a child volunteer at the Dubai Police
Next Story