ലോകകപ്പിന് യു.എ.ഇയിൽ നിന്ന് മൂന്ന് റഫറി
text_fieldsദുബൈ: ഖത്തർ ലോകകപ്പിന് പ്രതീക്ഷയോടെ കാത്തിരിക്കുന്ന യു.എ.ഇക്ക് മറ്റൊരു സന്തോഷ വാർത്ത കൂടി. ഖത്തറിന്റെ മണ്ണിൽ റഫറിമാരുടെ ജഴ്സിയിൽ മൂന്ന് പേർ യു.എ.ഇയിൽ നിന്നുമുണ്ടാകും.
ഫിഫ 129 മാച്ച് ഓഫീഷ്യൽസിന്റെ പേരുവിവരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മൂന്ന് യു.എ.ഇക്കാരാണ് ഇതിൽ ഇടം കണ്ടെത്തിയത്. പ്രധാന റഫറിയായി അബ്ദുല്ല മുഹമ്മദ് മുഹമ്മദ്, അസി്റ്റന്റ് റഫറിമാരായ മുഹമ്മദ് അൽ ഹമ്മാദി, ഹസൻ അൽ മാഹ്രി എന്നിവരാണ് ഖത്തറിലേക്ക് പറക്കുന്നത്.
ആകെ 36 റഫറിമാരും 69 അസിസ്റ്റന്റു റഫറിമാരും 24 വീഡിയോ ഒഫീഷ്യൽസുമാണ് ഖത്തർ ലോകകപ്പിനുള്ളത്. ഇതിൽ ആറ് പേർ വനിതകളാണ്. മൂന്ന് വനിതകൾ പ്രധാന റഫറിമാരായി മത്സരം നിയന്ത്രിക്കാൻ കളിക്കളത്തിലുണ്ടാവും. ആദ്യമായാണ് ലോകകപ്പ് നിയന്ത്രിക്കാൻ വനിത റഫറിമാർ എത്തുന്നത്. ലോകകപ്പിൽ പന്തുതട്ടാൻ യു.എ.ഇ ടീമും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം. ആസ്ട്രേലിയക്കും പെറുവിനുമെതിരായ ലോകകപ്പ് യോഗ്യത േപ്ല ഓഫ് മത്സരങ്ങളിൽ ജയിച്ചാൽ യു.എ.ഇക്ക് ഇടം നേടാൻ കഴിയും.
ഖത്തറിൽ ജൂൺ ഏഴിനും 13നുമാണ് മത്സരങ്ങൾ. ഏതെങ്കിലും ഒരു മത്സരത്തിൽ പരാജയപ്പെട്ടാൽ ടീമിന് യോഗ്യത നേടാൻ കഴിയില്ല. രണ്ട് മത്സരങ്ങളും ഖത്തറിലാണ്.

