ഷാർജയിൽ മൂന്ന് അപൂർവ മൂങ്ങക്കുഞ്ഞുങ്ങൾ വിരിഞ്ഞു
text_fieldsഷാർജ: അത്യപൂർവ ഇനത്തിൽപെട്ട മൂന്ന് അറേബ്യൻ പുള്ളി കഴുകൻ മൂങ്ങക്കുഞ്ഞുങ്ങൾ ഷാർജയിൽ വിരിഞ്ഞു. കൽബ ബേർഡ്സ് ഓഫ് പ്രേ സെന്ററിലാണ് കുഞ്ഞുങ്ങൾ വിരിഞ്ഞതെന്ന് ഷാർജയിലെ പരിസ്ഥിതി സംരക്ഷണ അതോറിറ്റിയാണ് വെളിപ്പെടുത്തിയത്. യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, യമൻ എന്നിവിടങ്ങളിൽ അപൂർവമായി മാത്രം കാണപ്പെടുന്ന ഈ പ്രത്യേകയിനം മൂങ്ങ ആഫ്രിക്കയിലാണ് കണ്ടുവരാറുള്ളത്.
അപൂർവ ജീവികളെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കുകയും അവയുടെ സ്വാഭാവിക പരിതസ്ഥിതികളിൽ പുനരധിവസിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള ബ്രീഡിങ് പദ്ധതിയിലെ ഒരു നാഴികക്കല്ലാണിതെന്ന് കൽബ ബേർഡ്സ് ഓഫ് പ്രേ സെന്റർ പ്രസ്താവനയിൽ പറഞ്ഞു.
2003ലാണ് യു.എ.ഇയിൽ ഈ മൂങ്ങയുടെ ഇനം ആദ്യമായി കണ്ടെത്തിയത്. ദിബ്ബ പർവതനിരകളിൽ നിന്ന് ലഭിച്ചതെന്ന് അവകാശപ്പെട്ട് ഒരാൾ ഇതിനെ ദുബൈ മൃഗശാലക്ക് സമ്മാനിക്കുകയായിരുന്നു. പിന്നീട് ഇത് മരുഭൂമിയിൽ കാണപ്പെടുന്ന കഴുകൻ മൂങ്ങയുടെ മറ്റ് കുഞ്ഞുങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് തിരിച്ചറിയുകയായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

