Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ പുതിയ മൂന്ന്​...

ദുബൈയിൽ പുതിയ മൂന്ന്​ ട്രക്ക്​ വിശ്രമ​കേന്ദ്രങ്ങൾ

text_fields
bookmark_border
ദുബൈയിൽ പുതിയ മൂന്ന്​ ട്രക്ക്​ വിശ്രമ​കേന്ദ്രങ്ങൾ
cancel

ദുബൈ: സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നഗരത്തിൽ മൂന്ന്​ സംയോജിത ട്രക്ക്​ വിശ്രമ കേന്ദ്രങ്ങൾ കൂടി വികസിപ്പിക്കുന്നതിന്​ നിർമാണ കരാർ നൽകി ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ). ജബൽ അലി, ദുബൈ ഇൻഡസ്​ട്രിയൽ സിറ്റിക്ക്​ സമീപത്തുള്ള സാലിഹ്​ സുഹൈബ, എമിറേറ്റ്​സ്​ റോഡിലെ മദീനത്ത്​ ഹിന്ദ്​ 2 എന്നിവിടങ്ങളിലാണ്​ പുതിയ ട്രക്ക്​ വിശ്രമ കേന്ദ്രം വികസിപ്പിക്കുന്നത്​. ആകെ 2.10 ലക്ഷം ചതുശ്ര മീറ്റർ വിസ്തൃതിയിൽ വികസിപ്പിക്കുന്ന മൂന്ന്​ വിശ്രമ കേന്ദ്രങ്ങളിലായി 490 ഹെവി ട്രക്കുകൾക്ക്​ വിശ്രമിക്കാൻ സൗകര്യമുണ്ടാവും. ഒരു ലക്ഷം ചതുരശ്ര മീറ്ററാണ്​ ജബൽ അലിയിലെ ട്രക്ക്​ വിശ്രമ കേന്ദ്രത്തിന്‍റെ വിസ്ത്രീർണം. ഇവിടെ 250 ട്രക്കുകൾക്ക്​ ഒരേ സമയം പാർക്ക്​ ചെയ്യാനാവും.

51,000 ചതു​രശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന സാലിഹ്​ സുഹൈബ്​ വിശ്രമ കേന്ദ്രത്തിൽ 120 ട്രക്കുകൾക്ക്​ പാർക്ക്​ ചെയ്യാനാവും. 59,000 ചതുരശ്ര മീറ്ററിലാണ്​ മദീനത്ത്​ ഹിന്ദ്​ 2വിലെ ട്രക്ക്​ വിശ്രമ കേന്ദ്രം നിർമിക്കുന്നത്​. 120 ട്രക്കുകൾക്ക്​ ഇവിടെ വിശ്രമിക്കാൻ കഴിയും. ഹെവി ട്രക്കുകളുടെ പരിശോധന കേന്ദ്രം, ഡ്രൈവർ പരിശീലന കേന്ദ്രം, വർക്ക്​ ഷോപ്പുകൾ, ചെറുകിട ഔട്ട്​ലറ്റുകൾ, ലോജിസ്റ്റിക്​ വെയർ ഹൗസുകൾ, താമസ്ഥലങ്ങൾ, വിനോദ ലോഞ്ചുകൾ, ഇ.വി ചാർജിങ്​ പോയിന്‍റുകൾ, ഡീസൽ സ്​റ്റേഷൻ എന്നീ സൗകര്യങ്ങൾ മൂന്ന്​ കേന്ദ്രങ്ങളിലുമുണ്ടാകും. കൂടാതെ ട്രക്ക്​ ഡ്രൈവർമാരുടെ സുരക്ഷ, സുഖസൗകര്യങ്ങൾ, പ്രവർത്തനക്ഷമത എന്നിവ വർധിപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത വിപുലമായ സേവനങ്ങൾ പുതിയ വിശ്രമ കേന്ദ്രങ്ങളിൽ ലഭ്യമാകും. ഓരോ വിശ്രമ കേന്ദ്രവും പ്രധാന ഇടനാഴികളിലും ലോജിസ്റ്റിക്​​ ഹബ്ബുകളിലുമാണ്​ സ്ഥിതിചെയ്യുന്നത്​. അതുവഴി ഉയർന്ന രീതിയിലുള്ള ട്രക്ക്​ ഗതാഗതം കൈകാര്യം ചെയ്യാനും എൻട്രി, എക്സിറ്റ്​ പോയിന്‍റുകൾക്കുള്ള അന്താരാഷ്ട്ര സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാനും കഴിയും. വാണിജ്യ, ചരക്കു ഗതാഗത രംഗത്ത്​ ആഗോള കേന്ദ്രമെന്ന​ ദുബൈയുടെ സ്ഥാനത്തെ പിന്തുണക്കുന്നതാണ്​ പുതിയ പദ്ധതിയെന്ന്​ ആർ.ടി.എ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു. എമിറേറ്റിൽ ​ഇതുവരെ 85,000 ഹെവി ട്രക്കുകളാണ്​ രജിസ്റ്റർ ചെയ്തിരിക്കുന്നത്​.

ഇവ പ്രതിദിനം അഞ്ച്​ ലക്ഷത്തിലധികം ട്രിപ്പുകൾ നടത്തുന്നുണ്ടെന്നാണ്​ കണക്ക്​. ട്രക്കുകൾക്കായി പ്രത്യേകമായ അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതയാണ്​ ഇത്​ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ട്രക്ക്​ വിശ്രമ കേന്ദ്രം വികസിപ്പിക്കുന്നതിലൂടെ റോഡ്​ സുരക്ഷ വർധിപ്പിക്കാനും ട്രക്കുകളുടെ ക്രമരഹിതമായ​ പാർക്കിങ്​ കുറക്കാനും കഴിയും. കൂടാതെ ഗതാഗത നീക്കം മെച്ചപ്പെടുത്തുകയും സുസ്ഥിരമായ വിതരണ ശൃംഖലയെ പിന്തുണക്കാനും സാധിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. ദുബൈയുടെ സാമ്പത്തിക അജണ്ടയായ ഡി33യുമായി ചേർന്ന്​ നിൽക്കുന്നതാണ്​ പുതിയ പദ്ധതി. സുസ്ഥിരമായ വികസനത്തിന്‍റെ പ്രധാന ചാലകശക്​തിയാണ്​ ചരക്ക്​ ഗതാഗത നീക്കമെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Three new truck rest areas in Dubai
Next Story