മൂന്നുമാസം; റാക് പൊലീസിന് 129,191 അടിയന്തര സഹായ കാളുകള്‍
text_fieldsറാക് പൊലീസ് ഓപറേഷന് റൂമില്‍ പ്രവര്‍ത്തനനിരതരായിരിക്കുന്ന ഉദ്യോഗസ്ഥര്‍
റാസല്‍ഖൈമ: ഈ വര്‍ഷത്തെ മൂന്നാംപാദത്തില്‍ റാക് പൊലീസിന് ലഭിച്ചത് 129,191 അടിയന്തര കാളുകള്‍. 999 എന്ന ഹെൽപ്ലൈൻ നമ്പറിലാണ് ഇത്രയധികം സഹായ അഭ്യർഥന കാളുകൾ വന്നതെന്ന് റാക് പൊലീസ് ജനറല്‍ കമാന്‍ഡ് അറിയിച്ചു.
മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 11.6 ശതമാനം വര്‍ധനയാണ് കാളുകളുടെ എണ്ണത്തിലുണ്ടായിരിക്കുന്നതെന്ന് റാക് പൊലീസ് ഓപറേഷന് ഡയറക്ടര്‍ കേണല്‍ ഡോ. അബ്ദുല്ല ബിന്‍ സല്മാന് അല്‍ നുഐമി പറഞ്ഞു.
100 ശതമാനമായിരുന്നു കാളുകൾക്കുള്ള പ്രതികരണ നിരക്ക്. കാളുകള്‍ കൈകാര്യം ചെയ്യുന്നതിനും ആവശ്യങ്ങളുടെ സ്വഭാവമനുസരിച്ച് ഉചിതമായ കേന്ദ്രങ്ങള്‍ക്ക് കൈമാറിയതും ദ്രുതവേഗത്തിലായിരുന്നു. ഓപറേഷന് റൂമില്‍ സജ്ജീകരിച്ച പുതിയ ഉപകരണങ്ങളും നവീന സാങ്കേതിക വിദ്യകളും പൊതുജനങ്ങള്‍ക്ക് കാര്യക്ഷമവും വേഗത്തിലുമുള്ള സേവനം ഉറപ്പാക്കുന്നു. ജനങ്ങളുടെ അന്വേഷണങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിന് റാസല്‍ഖൈമ പൊലീസ് 901 എന്ന നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായും ഡോ. അബ്ദുല്ല ബിന്‍ സല്മാന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

