കേരളത്തിൽനിന്ന് മൂന്ന് മന്ത്രിമാർ ഇന്ന് യു.എ.ഇയിൽ
text_fieldsദുബൈ: കേരളത്തിൽനിന്ന് മൂന്ന് മന്ത്രിമാർ ഉൾപ്പെടെ ആറ് ജനപ്രതിനിധികൾ ഇന്ന് യു.എ.ഇയിലെത്തും. തദ്ദേശ ഭരണ, എക്സൈസ്, പാർലമെന്ററി കാര്യവകുപ്പ് മന്ത്രി എം.ബി. രാജേഷ്, കായിക മന്ത്രി വി. അബ്ദുറഹ്മാൻ, കൃഷിമന്ത്രി പി. പ്രസാദ്, എം.പി വി.കെ. ശ്രീകണ്ഠൻ, എം.എൽ.എമാരായ എ.കെ.എം. അഷ്റഫ്, ജോബ് മൈക്കിൾ എന്നിവരാണ് ഞായറാഴ്ച യു.എ.ഇയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നത്.
യു.എ.ഇയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാനാണ് മന്ത്രിമാരായ എം.ബി. രാജേഷ്, വി. അബ്ദുറഹ്മാൻ, പി. പ്രസാദ്, എം.പി വി.കെ. ശ്രീകണ്ഠൻ, എം.എൽ.എ എ.കെ.എം. അഷ്റഫ് എന്നിവർ എത്തുന്നത്.
അജ്മാനിലെ സ്വകാര്യ പരിപാടിയിൽ അതിഥിയായാണ് ചങ്ങനാശ്ശേരി നിയോജക മണ്ഡലം പ്രതിനിധിയായ ജോബ് മൈക്കിൾ എത്തുന്നത്. മന്ത്രിമാരെക്കൂടാതെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള ബോർഡ് ഡയറക്ടർ ഖാദർ തെരുവത്ത് ഉൾപ്പെടെ ഉദ്യോഗസ്ഥ പ്രമുഖരും ഷാർജ ഇന്ത്യൻ അസോസിയേഷന്റെ 40ാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന ഓണാഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

