Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപെരുന്നാൾ ആഘോഷങ്ങളിൽ...

പെരുന്നാൾ ആഘോഷങ്ങളിൽ പങ്കാളികളായി മൂന്നുലക്ഷം തൊഴിലാളികൾ

text_fields
bookmark_border
പെരുന്നാൾ ആഘോഷങ്ങളിൽ പങ്കാളികളായി മൂന്നുലക്ഷം തൊഴിലാളികൾ
cancel
camera_alt

ബലി പെരുന്നാളിന് പ്രത്യേക ആഘോഷ പരിപാടികളിൽ പ​ങ്കെടുത്ത തൊഴിലാളികൾ

ദുബൈ: ‘നമ്മുടെ തൊഴിലാളികളുടെ സന്തോഷം, നമ്മുടെ ഈദിന്റെ ആഹ്ലാദം’ എന്ന പ്രമേയത്തിൽ യു.എ.ഇയിലുടനീളമുള്ള 30 കേന്ദ്രങ്ങളിൽ ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ തൊഴിലാളികൾക്കായി പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്ന് ലക്ഷത്തോളം തൊഴിലാളികളാണ് ഈ പരിപാടികളിൽ പങ്കാളികളായത്.

വിവിധ മത്സരങ്ങളും വിനോദ പരിപാടികളും ഉൾപ്പെട്ടതായിരുന്നു ആഘോഷ പരിപാടി. കാറും വിമാന ടിക്കറ്റുകളും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകിയുള്ള നറുക്കെടുപ്പുകളും ഇതിന്റെ ഭാഗമായി നടന്നു. മനുഷ്യവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം ഫെഡറൽ, പ്രാദേശിക സർക്കാർ തലങ്ങളിലുള്ള തങ്ങളുടെ പങ്കാളികളുമായി സഹകരിച്ചാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ആഭ്യന്തര മന്ത്രാലയം; ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, രാജ്യത്തുടനീളമുള്ള പൊലീസ് ആസ്ഥാനങ്ങൾ, യു.എ.ഇയിലെ വിവിധ മുനിസിപ്പാലിറ്റികൾ; എഡി പോർട്​സ്​ ഗ്രൂപ്​, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്​.എ) എന്നിവർ ഇതിൽ ഉൾപ്പെടുന്നു.

മന്ത്രാലയത്തിനു പുറമെ, രാജ്യത്തെ വിവിധ സ്വകാര്യ കമ്പനികളും തങ്ങളുടെ തൊഴിലാളികൾക്കായി പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newseid celebrationsu.a.eSharjah.
News Summary - Three lakh workers participate in Eid celebrations
Next Story