Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡെ​യ്​​ലോ​യ്​​റ്റ്​...

ഡെ​യ്​​ലോ​യ്​​റ്റ്​ ആ​ഗോ​ള ആ​ഡം​ബ​ര പ​ട്ടി​ക​യി​ൽ മൂ​ന്ന്​ കേ​ര​ള ജ്വ​ല്ല​റി​ക​ൾ

text_fields
bookmark_border
malabar gold
cancel

ദു​ബൈ: ആ​ഗോ​ള ക​ൺ​സ​ൾ​ട്ടി​ങ്​ സ്ഥാ​പ​ന​മാ​യ ഡെ​ലോ​യ്​​റ്റി​ന്‍റെ 2023ലെ ​ഗ്ലോ​ബ​ൽ പ​വേ​ഴ്​​സ്​ ഓ​ഫ്​ ല​ക്ഷ്വ​റി ഗു​ഡ്​​സ്​ പ​ട്ടി​ക​യി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന്​ മൂ​ന്ന്​ ക​മ്പ​നി​ക​ൾ. മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സ്, ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്​​സ്, ജോ​യ്​ ആ​ലു​ക്കാ​സ്​ എ​ന്നീ ക​മ്പ​നി​ക​ളാ​ണ്​ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്.

ആ​ദ്യ​മാ​യി പ​ട്ടി​ക​യി​ലെ​ത്തി​യ​ മ​ല​ബാ​ർ ഗോ​ൾ​ഡ്​ 19ാം സ്ഥാ​ന​ത്താ​ണ്. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ബ്രാ​ൻ​ഡു​ക​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തും. ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്​​സ്​ ആ​ഗോ​ള​ത​ല​ത്തി​ൽ 46ാം സ്ഥാ​ന​ത്തും ജോ​യ്​ ആ​ലു​ക്കാ​സ്​ 47ാം സ്ഥാ​ന​ത്തു​മാ​ണ്​ പ​ട്ടി​ക​യി​ൽ. ഫ്ര​ഞ്ച്​ ആ​ഡം​ബ​ര ബ്രാ​ൻ​ഡാ​യ എ​ൽ.​വി.​എം.​എ​ച്ച്​ ഗ്രൂ​പ്​ (ലൂ​യി​സ്​ വി​റ്റോ​ൺ) ആ​ണ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. ഗു​ച്ചി​പോ​ലു​ള്ള ബ്രാ​ൻ​ഡ്​ ഉ​ട​മ​ക​ളാ​യ കേ​റി​ങ്​ എ​ന്ന ഫ്ര​ഞ്ച്​ ക​മ്പ​നി ര​ണ്ടാം​സ്ഥാ​നം നി​ല​നി​ർ​ത്തി. കാ​ർ​ട്ടി​യ​ർ, മോ​ൺ​ബ്ലാ​ങ്ക്​ തു​ട​ങ്ങി​യ ആ​ഡം​ബ​ര ബ്രാ​ൻ​ഡു​ക​ളു​ടെ നി​ർ​മാ​താ​ക്ക​ളാ​യ സ്വി​സ്​ ക​മ്പ​നി​യാ​ണ്​ മൂ​ന്നാം സ്ഥാ​ന​ത്ത്.

പ​ബ്ലി​ക് ഡൊ​മെ​യ്നി​ല്‍ ല​ഭ്യ​മാ​യ ഡാ​റ്റ​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി സ​മാ​ഹ​രി​ച്ച ഈ ​സ​മ​ഗ്ര റി​പ്പോ​ര്‍ട്ട് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ റാ​ങ്കി​ങ്​ നി​ർ​ണ​യി​ക്കു​ന്ന​ത്. ആ​ഭ​ര​ണ​ങ്ങ​ള്‍, വാ​ച്ചു​ക​ള്‍, കോ​സ്മെ​റ്റി​ക്സ്, ഹാ​ന്‍ഡ് ബാ​ഗു​ക​ള്‍ തു​ട​ങ്ങി വി​വി​ധ ആ​ഡം​ബ​ര​വ​സ്തു​ക്ക​ളു​ടെ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന മി​ക​ച്ച 100 ബ്രാ​ന്‍ഡു​ക​ളു​ടെ വാ​ര്‍ഷി​ക വി​ല്‍പ​ന ക​ണ​ക്കു​ക​ള്‍, ബ്രാ​ന്‍ഡ് മൂ​ല്യം, മ​റ്റ് ഘ​ട​ക​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ്​ പ​രി​ശോ​ധി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsDeloitte Global Luxury ListKerala jwellers
News Summary - Three Kerala jewelers in Deloitte Global Luxury List
Next Story