Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയില്‍ ശീതീകരിച്ച...

അബൂദബിയില്‍ ശീതീകരിച്ച മൂന്ന് നടപ്പാതകള്‍ സജ്ജം

text_fields
bookmark_border
അബൂദബിയില്‍ ശീതീകരിച്ച മൂന്ന് നടപ്പാതകള്‍ സജ്ജം
cancel

അബൂദബി: വേനല്‍ക്കാലത്തെ കടുത്ത ചൂടിലും പൊതുജനങ്ങള്‍ക്ക് ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താന്‍ അബൂദബി സിറ്റി മുനിസിപ്പാലിറ്റി നഗരത്തില്‍ ശീതീകരിച്ച മൂന്ന് നടപ്പാതകള്‍ സജ്ജമാക്കി. അല്‍ ഖാലിദിയ പാര്‍ക്ക്, അല്‍ മാമുറ വാക്ക്വേ, കിങ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പാര്‍ക്ക് എന്നിവിടങ്ങളിലാണ് നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ എയര്‍ കണ്ടീഷന്‍ ചെയ്ത വാക്കിങ് ട്രാക്കുകള്‍ ഒരുക്കിയിരിക്കുന്നത്.

ശീതീകരിച്ച നടപ്പാതകള്‍

അല്‍ മാമുറ വാക്ക്വേ (അല്‍ നഹ്യാന്‍ പ്രദേശം): 2025ല്‍ തുറന്ന അബൂദബിയിലെ ആദ്യത്തെ സമ്പൂര്‍ണ എയര്‍കണ്ടീഷന്‍ഡ് നടപ്പാതയാണിത്. തറയിലൂടെ തണുപ്പ് നല്‍കുന്ന 'അണ്ടര്‍ ഫ്‌ളോര്‍ കൂളിങ് സംവിധാനം' ഉപയോഗിച്ച് പ്രദേശത്തെ താപനില എപ്പോഴും 24 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്തുന്നു. പ്രകൃതിദത്തമായ വെളിച്ചം ഉള്ളില്‍ ലഭിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന.

കിങ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ പാര്‍ക്ക്: നഗരസഭ-ഗതാഗത വകുപ്പ് കഴിഞ്ഞ ഡിസംബറില്‍ തുറന്ന ഈ പാര്‍ക്കില്‍ 700 മീറ്റര്‍ നീളത്തിലാണ് എ.സി. നടപ്പാത സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ താപനില 25 ഡിഗ്രി സെല്‍ഷ്യസായി ക്രമീകരിച്ചിരിക്കുന്നു. മറ്റു കായിക, വിനോദ സൗകര്യങ്ങളും പച്ചപ്പും നിറഞ്ഞ ചുറ്റുപാടും പാര്‍ക്കിന്റെ പ്രത്യേകതയാണ്.

അല്‍ ഖാലിദിയ പാര്‍ക്ക് വാക്ക്വേ: കഴിഞ്ഞ ജൂണില്‍ പ്രവര്‍ത്തനം ആരംഭിച്ച നടപ്പാതയ്ക്ക് 660 മീറ്റര്‍ നീളമുണ്ട്. താപനില 25 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്തുന്ന ഈ ട്രാക്ക് വയോധികര്‍ക്കും നിശ്ചയ ദാര്ഡ്യ വിഭാഗക്കാര്‍ക്കും ഉള്‍പ്പെടെ എല്ലാ പ്രായക്കാര്‍ക്കും സുരക്ഷിതമായി ഉപയോഗിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabigulfUAESidewalks
News Summary - Three frozen sidewalks ready in Abu Dhabi
Next Story